ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം വളരെയെളുപ്പം ലഭ്യമാകും. ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണിത്.
ഗ്യാസ് പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗം കൂടിയാണിത്.
ഉണക്ക മുന്തിരിയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി കുതിര്‍ത്തു കഴിക്കുമ്പോള്‍ വളരെ പെട്ടെന്ന് ശരീരം ഇതിലെ ഇരമ്പിനെ ആഗീരണം ചെയ്യും. ഇത് പതിവാക്കുന്നത് അനീമിയ തടയാന്‍ വളരെ സഹായകരമാണ്.
ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും ഇത് സഹായിക്കും.
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും ഇതിലൂടെ സാധിക്കും. ചുണ്ടുകളിലെ കറുപ്പ് നിറം മാറി നല്ല ചുവപ്പ് നിറം ലഭിക്കുവാന്‍ ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് നല്ലതാണ്.
ഉണക്ക മുന്തിരിയിട്ടു വെച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിനു വളരെ നല്ലതാണ്. രാത്രി മുഴുവന്‍ ഉണക്ക മുന്തിരി കുതിര്‍ത്തു വെച്ച ശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം .
