വെളുത്ത നിലപ്പന എന്നും അറിയപ്പെടുന്ന വെള്ള മുസ്ലി വരണ്ട ഇലപൊഴിക്കും കാടുകളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്.
ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു. ലൈംഗിക ഉത്തേജന ഔഷധങ്ങളില്‍ വെള്ള മുസ്ലി ഉപയോഗിക്കുന്നുണ്ട്.
രണ്ടു തരം മുസലി ഇനങ്ങള്‍ ഉണ്ട്. കറുത്ത മുസലി, വെളുത്ത മുസലി. ഇതില്‍ കേരളത്തില്‍ കാണപ്പെടുന്നത് കറുത്ത മുസലിയാണ്. ഇത് നിലപ്പന എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം. കുര്‍ക്കുലിഗോ ഓര്ക്കിയോയിഡേ എന്നാണ്. Curculigo Orchioides. വെളുത്ത മുസലി ക്ലോറോഫൈറ്റം, അസ്പരാഗസ് എന്നീ ജനുസ്സുകളില്‍ പെടുന്നവയുമുണ്ട്. കൂടുതലും ഗുജറാത്തിലാണ് ഇവ കാണപ്പെടുന്നത്.
30 സെ.മീ. വരെ ഉയരത്തില്‍ വളരുന്നു. സിലിണ്ടര്‍ ആകൃതിയിലുള്ള നാരുവേരുകളില്‍ നീണ്ട ദൂര്ഘവൃത്താകാരമായ കിഴങ്ങുകള്‍ തൂങ്ങിക്കിടക്കുന്നു. ഇല്ക്ള്ക്ക് ഞെട്ടില്ല. ഇലകള്‍ ഭൂകന്ദത്തില് നിന്ന് നേരിട്ട് ഉണ്ടാകുന്നു. ഇലകള്‍ക്ക് 15 സെന്റിമീറ്ററോളം നീള്മ് ഉണ്ടാകും.
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരബലം ഉണ്ടാക്കുകയും ചെയ്യുന്നു. ശുക്ലമേഹം, മധുമേഹം, ശ്വേതപ്രദരം, രക്തപ്രദരം എന്നിവ ശമിപ്പിക്കുന്നു.ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചത് 6 ഗ്രാം മുതല്‍ 10 ഗ്രാം വരെ എടുത്ത് പാലില്‍ കലക്കി സ്ഥിരമായി കഴിച്ചാല്‍ ലൈംഗിക ബലഹീനതകള്‍ മാറും.
