ഡല്‍ഹി: ഇന്ത്യയില്‍ ആഡംബര വീടുകളോടുള്ള ജനങ്ങളുടെ പ്രിയം കൂടുന്നതായി വിവരം. നാല് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ആഡംബര വീടുകളുടെ വില്പനയില് 2023-ലെ ആദ്യത്തെ ഒന്‍പത് മാസത്തില്‍ മാത്രം 97 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വ്യത്യാസമെന്ന് പഠനത്തിൽ പറയുന്നു.
ഈ വര്‍ഷം ഇതുവരെ ഏഴ് ഇന്ത്യന്‍ നഗരങ്ങളിലായി 9,200 ആഡംബര വീടുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 4,700 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റുപോയത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ് മാര്‍ക്കറ്റിലെ വമ്പന്മാര്.
വീടിന്റെ വില്പന തുക മാത്രം വിലയിരുത്തി വാങ്ങുന്ന കാലം അല്ല ഇപ്പോഴെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനൊപ്പം തന്നെ സുരക്ഷ, സ്മാര്‍ട്ട് ഹോം ടെക്നോളജിയുടെ വിനിയോഗം പോലുള്ള ഘടകങ്ങള്‍ക്ക് ആളുകള്‍ പ്രാധാന്യം കൊടുക്കുന്നു.
