മത്തിയില്ലെങ്കില്‍ ചോറിറങ്ങില്ല ഒട്ടു മിക്ക മലയാളികള്‍ക്കും. വേറേതൊരു മീനിനും കിട്ടുന്നതിനേക്കാള്‍ സ്വീകാര്യതയാണ് നമ്മുടെ മത്തിയ്ക്ക് കിട്ടിയിരിക്കുന്നത്.
സ്വാദിന്റെ കാര്യത്തില്‍ മുന്നിലാണ് മത്തി, എന്നാല്‍ ആരോഗ്യ കാര്യത്തിലും അല്‍പം കൂടി മുന്നിലാണ് പാവങ്ങളുടെ ഈ കുഞ്ഞന്‍ മത്തി. ആരോഗ്യകാര്യത്തില്‍ നെല്ലിക്ക വേറെ ലെവലാ. ആരോഗ്യകരമായ ജീവിതത്തിന് ആദ്യം വേണ്ടത് തന്നെ ആരോഗ്യകരമായ ഭക്ഷണശീലമാണ്. എല്ലാ കടല്‍വിഭവങ്ങളും തന്നെ ആരോഗ്യ കാര്യത്തില്‍ അല്‍പം മുന്നിലുമാണ് എന്നതാണ് സത്യം. എന്തൊക്കെയാണ് ആരോഗ്യപരമായി മത്തിയെ മറ്റു മത്സ്യങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നു നോക്കാം.
പ്രോട്ടീന്റെ കലവറ പ്രോട്ടീന്റെ കലവറയാണ് മത്തി. മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മത്തി സ്ഥിരമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നതാണ് സത്യം.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മത്തി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ 99 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും വിടനല്‍കാം.
ഡിപ്രഷനില്‍ നിന്നും മോചനം നമ്മുടെ മാനസിക നിലയെ തന്നെ മാറ്റിമറിക്കാന്‍ മത്തിയ്ക്കു കഴിയും.മത്തിയ്ക്കു ഡിപ്രഷന്‍ ഇല്ലാതാക്കാം. മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡ് ഡിപ്രഷന്‍ ഇല്ലാതാക്കുന്നു.
പ്രമേഹത്തെ നിയന്ത്രിക്കുന്നു പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് മത്തി കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായകമാണ്.
ആഹാരത്തോടുള്ള അമിതാര്‍ത്തി കുറയ്ക്കുന്നു പലര്‍ക്കും ആഹാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തി കുറയ്ക്കുന്നതും മത്തിയാണ്. മത്തിയുടെ ഉപയോഗത്തിലൂടെ ഇത്തരത്തില്‍ അമിതാര്‍ത്തി ഇല്ലാതാക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു
പരിസ്ഥിതിയുമായി ഇണങ്ങിയത് പരിസ്ഥിതിയുമായി ഇണങ്ങി ജീവിയ്ക്കുന്ന ഒന്നാണ് മത്തി. അതുകൊണ്ടു തന്നെ യാതൊരു ദോഷവും പരിസ്ഥിതിയ്ക്കുംനമ്മുടെ ആരോഗ്യത്തിനും ഉണ്ടാക്കില്ല എന്നതാണ് സത്യം.
രക്തം കട്ട പിടിയ്ക്കുന്നത് തടയുന്നു രക്തം കട്ട പിടിയ്ക്കുന്നത് ഇല്ലാതാക്കാന്‍ മത്തി കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
ക്യാന്‍സറിനെ പ്രതിരോധിയ്ക്കും ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ മത്തി കഴിക്കുന്നതിലൂടെ കഴിയും. ഇതിലെ കാല്‍സ്യവും വിറ്റാമിന്‍ ഡിയും പല തരത്തിലുള്ള ക്യാന്‍സറിനേയും പ്രതിരോധിയ്ക്കുന്നു.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് മത്തിയില്‍. ഇത് ശാരീരിക വൈകല്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിന് നല്ലത് ചര്‍മ്മ രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തിയ്ക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല മത്തി ദിവസേന കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം കൂടാന്‍ കാരണമാകും.
ഹൃദയാഘാതത്തെ ചെറുക്കുന്നു ഹൃദയാഘാതത്തെ ചെറുക്കുന്നതിന് മത്തി സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. ഇത് ഹൃദയാഘാത സാധ്യത തന്നെ ഇല്ലാതാക്കുന്നു
കാഴ്ചശക്തിയെ സഹായിക്കുന്നു പ്രായമാകുമ്ബോഴുള്ള കാഴ്ച പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ മത്തി സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വേഗത്തിലും ഊര്‍ജ്ജസ്വലതയോടും കൂടി പ്രവര്‍ത്തിപ്പിക്കാന്‍ ഇത്തരത്തില്‍ മത്തി സഹായിക്കുന്നു. 60 ശതമാനം തലച്ചോര്‍ സംബന്ധമായ അസുഖങ്ങളും ഇത്തരത്തില്‍ മത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.
കോപ്പറിനാല്‍ സമ്ബുഷ്ടം കോപ്പര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും മത്തിയെ മറ്റു മത്സ്യവിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മാത്രമല്ല ഇത് ആരോഗ്യകരമായ മാറ്റമാണ് നമുക്ക് നല്‍കുക എന്നതും പ്രത്യേകതയാണ്.
