ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം. തേൻ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവർക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം.ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ തേൻ ചേർത്ത് ദിവസവും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിൾ എൻസൈമുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.ഒരുസ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം.
അതേസമയം ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.തേൻ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാൻ കാരണമാകും. കൂടാതെ രക്തസ്രവം ഉള്ളവർ തേൻ ഒഴിവാക്കുന്നതാണു നല്ലത്.മാത്രമല്ല തേൻ രക്താതിസമ്മർദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മർദം കുറഞ്ഞവർ തേൻ ഉപയോഗം കുറയ്ക്കണം.
