നമ്മൾ വിചാരിച്ച പോലെ അത്ര നിസാരക്കാരനൊന്നുമല്ല പേരയ്ക്ക. നമ്മൾ അറിയാത്ത പല ഗുണങ്ങളും പേരയ്ക്കയ്ക്ക് ഉണ്ട്. സിഡിയം ഗുജാവയെന്ന് ശാസ്ത്രീയ നാമമുള്ള നമ്മുടെ സ്വന്തം പേരക്ക അത്ര ചില്ലറക്കാരനല്ല. പേരക്കയില്‍ ഫൈബര്‍, വൈറ്റമിന്‍എ, വൈറ്റമിന്‍ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി യുടെ കലവറയായ പേരക്ക
പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നുഎന്നത് തന്നെ പ്രധാന ഗുണം .
പേരക്കയില കൊണ്ടുണ്ടാക്കുന്ന ചായ ശരീരത്തിലെ മാര്‍ട്ടോസ്, സുക്രോസ് എന്നിവ അബ്‌സോര്‍പ്ഷനെ തടയുന്നു. രണ്ട് തരം പ്രമേഹങ്ങളെ തടയാന്‍ പേരക്ക കഴിക്കുന്നത് കൊണ്ട് കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ എ പേരക്കയില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. തിമിര സാധ്യതകളെ വലിയ തോതില്‍ പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്. ബ്രെസ്റ്റ്, ഓറല്‍, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധിച്ച കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലൈകോപിന്‍ പേരക്കയിലയില്‍ ധാരാളമായുണ്ട്.
