ആര്യവേപ്പുള്ളിടത്തു മഹാമാരികള്‍ അടുക്കില്ല.!!

ചര്‍മ്മസംരക്ഷണത്തിനായി ആര്യവേപ്പ് ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. അത്രമാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന പ്രകൃതിദത്തമായ ഘടകമായതിനാല്‍ തന്നെയാണിത്.എന്നാല്‍ വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതനെക്കാള്‍ നല്ലതല്ലേ, ആര്യവേപ്പിന്‍ ഇലകള്‍ നേരിട്ട് ഉപയോഗിക്കുന്നത്.

മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ഇത് ഏറെ സഹായിക്കും. ഇനിയിത് എത്തരത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന ശങ്കയാണോ? എങ്കില്‍ നോക്കാം, ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരായി പോരാടാന്‍ ആര്യവേപ്പ് കഴിഞ്ഞേ പ്രകൃതിയിലിന് മറ്റൊരു മരുന്നുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ത്തന്നെ മുഖക്കുരുവിനെ ചെറുത്തുതോല്‍പിക്കാനും ഇതിന് പ്രത്യേക കഴിവാണ്. ഇതിനായി ഒരുപിടി ആര്യവേപ്പില അരച്ച്‌ പേസ്റ്റ് പരുവത്തിലാക്കാം. ഇനി, ഇതിലേക്ക് അല്‍പം കടലമാവും റോസ് വാട്ടറും ചേര്‍ക്കുക. നന്നായി ചേര്‍ത്ത് യോജിപ്പിച്ച ഈ മിക്സ് മുഖത്ത് പുരട്ടി, ഉണങ്ങും വരെ സൂക്ഷിക്കുക. ഉണങ്ങിക്കഴിഞ്ഞ് നേരിട്ട് കഴുകിക്കളയാതെ, അല്‍പം വെള്ളം തൊട്ട് മുഖത്ത് അധികം ബലം കൊടുക്കാതെ തേച്ചുകൊണ്ടിരിക്കണം.മുഖത്തെ കറുത്ത കുത്തുകളും പാടുകളും പോകാനായി, ആര്യവേപ്പില അരച്ച്‌ ഇതില്‍ അല്‍പം കട്ടത്തൈര് കൂടി ചേര്‍ത്ത് മുഖത്ത് തേക്കാം. നന്നായി ഉണങ്ങിയ ശേഷം പച്ചവെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയാം.മുഖകാന്തി വര്‍ധിപ്പിക്കുന്നതിനായി ആര്യവേപ്പിലകളെ സ്‌കിന്‍ ടോണര്‍ ആയും ഉപയോഗിക്കാം.

മീലിയേസീ സസ്യകുടുംബത്തിലെ ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയില്‍ എല്ലായിടത്തും തന്നെ ഈ മരം കാണാറുണ്ട്. ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ് ആര്യവേപ്പ്.വേപ്പില കഷായം തണുപ്പിച്ച്‌ പതിവായി മുഖം കഴുകിയാല്‍ മുഖക്കുരുവിന്റെ ശല്യം ഉണ്ടാകില്ല. വേപ്പിന്റെ മൂക്കാത്ത കമ്ബ് ചതച്ചു പല്ലുതേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനു നന്ന്. വേപ്പിന്റെ വിത്തില്‍ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിന്‍ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. വേപ്പിന്‍ പിണ്ണാക്ക്‌ ജൈവ വളമായി ഉപയോഗിക്കുന്നു. പലതരം ഔഷധസോപ്പുകളുടേയും ചേരുവയില്‍ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.

ആര്യവേപ്പ് ഏകദേശം 30 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്നു. ഇല തണ്ടില്‍ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച്‌ വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലര്‍ന്ന വെള്ള നിറമാണുള്ളത്. കായകള്‍ പാകമാകുമ്ബോള്‍ മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങള്‍ തടി, ഇല, കായ്, കായില്‍ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങള്‍, സന്ധിവാതം, വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിര്‍മ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പില്‍ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേര്‍ത്ത് പുളിച്ച മോരില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്. ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച്‌ മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും. ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാല്‍ മുറിവുണങ്ങും. ചര്‍മരോഗങ്ങള്‍ ഉള്ള ശരീരഭാഗങ്ങളില്‍ ഈ കഷായം പുരട്ടിയാല്‍ രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. വേപ്പിലനീര് 10 മില്ലി ലിറ്റര്‍ മൂന്നു നേരം കുടിച്ചാല്‍ വിശ്വാചി എന്ന വാതരോഗം ശമിക്കും.

കുരുമുളക്, ഞാവല്‍പട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്റെ പഴുപ്പും ചേര്‍ത്ത് ഉണക്കിപ്പൊടിച്ച്‌ പൂര്‍ണമായി ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും. വിഷ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. ആര്യവേപ്പിലയും കണവും അരച്ച്‌ മുറിവില്‍ ദിവസവും രണ്ടു പ്രാവശ്യം വീതം പുരട്ടിയാല്‍ മുറിവുണങ്ങും. പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും. ഇടയ്ക്കൊക്കെ വേപ്പില അരച്ച്‌ കുഴമ്ബു രൂപത്തില്‍ സേവിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില.

പയറുവര്‍ഗ്ഗങ്ങള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍ തുടങ്ങിവയ്ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകള്‍ കൂടി നിക്ഷേപിച്ചാല്‍ അവയ്ക്ക് കീടബാധ ഏല്ക്കുകയില്ല. ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിന്‍ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്. സ്ഥല സൗകര്യമുണ്ടെങ്കില്‍ ഗൃഹപരിസരത്ത് നട്ടുവളര്‍ത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലകളില്‍ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണപ്രദമാണെന്ന കാര്യം ഓര്‍ക്കുക.

വേപ്പിന്‍ തൈലം കൈകാലുകളില്‍ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളില്‍ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്റെ ശല്യം മാറും. വേപ്പിന്റെ വിത്തിലെ പള്‍പ്പു നീക്കം ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തടങ്ങളില്‍ പാകി മുളപ്പിക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീര്‍വാഴ്ചയുള്ളതുമായ സ്ഥലത്ത് കുഴിയെടുത്ത് ആവശ്യത്തിനു ജൈവവളം ചേര്‍ത്ത് നാലു മാസമെങ്കിലും പ്രായമായ തൈകള്‍ നട്ടു പിടിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *