അണ്ഡാശയ കാന്‍സര്‍: ഈ “നിശ്ശബ്ദ കൊലയാളി”യെ തടയുന്നതിനുള്ള 5 ജീവിതശൈലി മാറ്റങ്ങള്‍.!

അണ്ഡാശയങ്ങള്‍ സ്ത്രീകളിലെ സുപ്രധാന പ്രത്യുല്പാദന അവയവങ്ങളാണ്. ഓരോ മാസവും അണ്ഡവിസര്‍ജ്ജനത്തിന്‍റെ സമയത്ത് അവ ഒരു അണ്ഡം പുറത്തുവിടുന്നു. രണ്ട് സുപ്രധാന ഹോര്‍മോണുകളായ പ്രോജെസ്റ്റെറോനും ഈസ്ട്രോജെനും സ്രവിപ്പിക്കുന്നതും അണ്ഡാശയങ്ങളാണ്. സ്തനങ്ങളുടെ രൂപീകരണത്തിനു സഹായിക്കുന്നതും സ്ത്രീകളുടെ ശരീരഘടനയും മുടി വളര്‍ച്ചയും നിര്‍ണ്ണയിക്കുന്നതും ഈസ്ട്രജനാണ്. ഓവല്‍ ആകൃതിയുള്ള ഈ അവയവങ്ങള്‍ ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്നത് ഫാലോപിയന്‍ ട്യൂബുകള്‍ മുഖേനയാണ്.

ലോകവ്യാപകമായി, സ്ത്രീരോഗസംബന്ധമായുള്ള മരണങ്ങളുടെ പ്രമുഖ കാരണം അണ്ഡാശയ കാന്‍സറാണ്. കാന്‍സര്‍ ആരംഭിക്കുന്നത് ഉദരരന്ധ്രത്തിനുള്ളില്‍ ആഴത്തിലാണ് ഇക്കാരണത്താല്‍ പ്രാരംഭ ഘട്ടത്തില്‍ അത് കണ്ടുപിടിക്കുന്നത് ഏതാണ്ട് അസാധ്യമാകുന്നു. അത് പുരോഗമിച്ച ഘട്ടത്തിലെത്തി വസ്തിപ്രദേശത്തും വയറ്റിലും ബാധിക്കുന്നതു വരെ കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ഇത് ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു ഒപ്പം മാരകമായി മാറാനും ഇടയുണ്ട്. അണ്ഡാശയ കാന്‍സറിന് എന്തെങ്കിലും നിര്‍ദ്ദിഷ്ട സ്ക്രീനിംഗ് അല്ലെങ്കില്‍ ടെസ്റ്റിംഗ് രീതി ഇല്ല. കാന്‍സര്‍ തടയലും സംഭാവ്യമായ നിയന്ത്രണവും സ്കാനുകളുടെയും ആരോഗ്യപരിചരണത്തിന്‍റെയും മിശ്രണം വഴിയാണ്. അണ്ഡാശയ കാന്‍സര്‍ തടയുന്നതിന് ഒരാള്‍ക്ക് നടത്താന്‍ കഴിയുന്ന ജീവിതശൈലി മാറ്റങ്ങളില്‍ ചിലത് ഇവിടെ കൊടുക്കുന്നു.

 

·ഭക്ഷണക്രമവും പോഷണവും: അണ്ഡാശയങ്ങളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി ആരോഗ്യകരവും സന്തുലിതവുമായ പോഷകാഹാരക്രമം ശുപാര്‍ശ ചെയ്യുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണ്ഡാശയ കാന്‍സറിനെ പ്രതിരോധിക്കുന്നതിന് അറിയപ്പെടുന്നവയാണ്. കാരറ്റ്, പാല്‍, മത്തങ്ങ, മധുരക്കിഴങ്ങ്, സ്പിനാച്ച് ചീര, മുട്ട, കോഡ് ലിവര്‍ ഓയല്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് മികച്ച ഫലം നല്‍കും. അതിനു പുറമേ, സെലേനിയം സമൃദ്ധമായ ഭക്ഷ്യ വസ്തുക്കള്‍ ജനിതക മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന കാന്‍സറിന്‍റെ അപകടസാധ്യത തടയുന്നതിന് ആന്‍റിഓക്സിഡന്‍റുകളായി പ്രവര്‍ത്തിക്കുന്ന എന്‍സൈമുകളെ സക്രിയമാക്കുന്നതിന് അറിയപ്പെടുന്നവയാണ്. അണ്ടിപ്പരിപ്പുകള്‍. മുട്ട, കക്ക എന്നിവ സെലേനിയത്തിന്‍റെ മികച്ച സ്രോതസ്സുകളാണ്. നാരക ഫലങ്ങള്‍, പഴുത്ത കുരുമുളക്, ബ്രോക്കോളി എന്നിവയ്ക്ക് സംഭാവ്യമായ കാന്‍സര്‍ വളര്‍ച്ചയോട് പോരാടുന്നതിന് ശരീരത്തിന്‍റെ നൈസര്‍ഗ്ഗിക പ്രതിരോധം വര്‍ദ്ധിപ്പിക്കുക വഴി അണ്ഡാശയ കാന്‍സറിനെ തടയുന്നതിനുള്ള ശരീരത്തിന്‍റെ പ്രകൃതിദത്ത ശേഷിയെ സഹായിക്കാന്‍ കഴിയും.

 

 

·ശാരീരിക പ്രവര്‍ത്തനം: ഏറോബിക്സ്, നീന്തല്‍, നൃത്തം ചെയ്യല്‍ അല്ലെങ്കില്‍ യോഗ പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവ്യ കാന്‍സര്‍ വളര്‍ച്ചയെ അകറ്റി നിര്‍ത്താന്‍ കഴിയുന്നതിന് ശരീരത്തിന്‍റെ പ്രകൃതിദത്ത ശേഷി കെട്ടിപ്പടുക്കുന്നതിനുള്ള രോഗപ്രതിരോധ, ആന്‍റിഓക്സിഡന്‍റ് വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതില്‍ സഹായിക്കാന്‍ കഴിയും. വ്യായാമം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പൊണ്ണത്തടി കുറയ്ക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും സാധാരണ ബ്ലഡ് ഷുഗര്‍ നിലവാരം പരിപാലിക്കുകയും ചെയ്യും.

·സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള്‍: ടാല്‍കം പൗഡര്‍, വജൈനല്‍ ഡ്യൂഷ്, സ്വകാര്യഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ശുചിത്വ ഉല്പന്നങ്ങളും ലോഷനുകളും പോലെയുള്ള ഉല്പന്നങ്ങള്‍ കാര്‍സിനോജെന്‍സ് (മനുഷ്യരില്‍ കാന്‍സറിന്‍റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍) അടങ്ങുന്നതാകാമെന്ന് പഠനങ്ങളില്‍ കാണപ്പെട്ടിട്ടുണ്ട്. അത്തരം ഉല്പന്നങ്ങളുടെ ക്രമമായ ഉപയോഗം, വിശേഷിച്ചും സ്വകാര്യഭാഗങ്ങളില്‍, അണ്ഡാശയ കാന്‍സറിന്‍റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്നതാണ്. ബോഡി കെയര്‍ ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്ത് ഓര്‍ഗാനിക്കും വിഷാംശമില്ലാത്തതുമായ പകരമുള്ള ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കണം.

·ജനന നിയന്ത്രണം: വായിലൂടെ കഴിക്കുന്ന ഗര്‍ഭനിരോധന വസ്തുക്കള്‍ 5 അല്ലെങ്കില്‍ അതിലേറെ വര്‍ഷം ഉപയോഗിക്കുന്ന സ്ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ ബാധിക്കാനുള്ള അപകടസാധ്യത ഏതാണ്ട് 50% ത്തോളം കുറയ്ക്കുന്നതായി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. അവ നിറുത്തിയതിനു ശേഷവും വര്‍ഷങ്ങളോളം പ്രതിരോധ നേട്ടങ്ങള്‍ തുടരുന്നു. എങ്കിലും, അത്തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളിലേക്ക് മാറുന്നതിനു മുന്‍പ് വിദഗ്ധോപദേശം തേടണമെന്ന് ഉപദേശിക്കുന്നു.

·പുകയിലയുടെ ഉപയോഗവും ഉډുഖമാകലും: പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകയില ഉപയോഗിക്കുകയും അതിന് ഉന്മുഖരാകുകയും ചെയ്യുന്ന സ്ത്രീകളില്‍ അണ്ഡാശയ കാന്‍സറിനുള്ള അപകടസാധ്യത മൂന്നൂ മടങ്ങാണ്. അണ്ഡാശയ കാന്‍സര്‍ ‘നിശ്ശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. അതിനു കാരണം ദീര്‍ഘകാലത്തേക്ക് അത് കണ്ടുപിടിക്കപ്പെടാതെ പോകുന്നതാണ്. പെല്‍വിക് പരിശോധനകളും ട്രാന്‍സ്വജൈനല്‍ ടെസ്റ്റിംഗും പോലെയുള്ള ക്രമമായ ടെസ്റ്റിംഗിനൊപ്പം ഉത്തരവാദിത്വത്തോടെയുള്ള ജീവിതശൈലി തിരഞ്ഞെടുക്കുന്നത് ഈ അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നതിനു സഹായിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *