പുരുഷന്‍റേതിനു സമാനമല്ല സ്ത്രീയുടെ രതിമൂർച്ഛ എങ്ങനെ തിരിച്ചറിയാം.?

മിക്കവരുടെയും ധാരണ ലൈംഗികബന്ധത്തിലൂടെയെ രതിമൂര്‍ച്ഛ അനുഭവിച്ചറിയൂ എന്നാണ്. രതിമൂര്‍ച്ഛ അനുഭവപ്പെടണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ധാരണ തെറ്റാണ്. പുരുഷന്‍റേതിനു സമാനമായ രീതിയിലല്ല സ്ത്രീയുടെ രതിമൂര്‍ച്ഛ. മാത്രമല്ല, സ്ത്രീകളില്‍ അത് വ്യത്യസ്തമായീരിക്കുകയും ചെയ്യുന്നു. ചില സ്ത്രീകള്‍ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ പോലും രതിമൂര്‍ച്ഛയില്‍ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു. ചിലര്‍ക്കാകട്ടെ ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. ചില സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടെ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ സാധാരണ പുരുഷന് പെട്ടന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് സ്ത്രീയുടെ ലൈംഗിക സവിശേഷതകള്‍. അതുകൊണ്ടു തന്നെ , അതിനെക്കുറിച്ച് ഒട്ടേറെ ധാരണകളും ധാരണപ്പിശകുകളും നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുമായി നല്ല ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീയെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞേ മതിയാവൂ. സ്നേഹവും പരിലാളനങ്ങളും ബാഹ്യകേളികളും എല്ലാം പുരുഷനേക്കാളേറെ സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്താന്‍ വലിയൊരു അളവു വരെ സഹായിക്കുകയും ചെയ്യുന്നു എന്ന് പുരുഷന്‍ തിരിച്ചറിയേണ്ടതുണ്ട്.

സ്ത്രീയുടെ രതിമൂർച്ഛ എങ്ങനെ തിരിച്ചറിയാം

ലൈംഗികത. ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നുവന്നുവെങ്കിലും രതിമൂർച്ഛയെന്ന അനുഭൂതി അനുഭവിക്കാത്ത സ്‌ത്രികളാണ് ഭൂരിഭാഗവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയില്‍ സ്വന്തംകാര്യം മാത്രം നോക്കുന്ന പങ്കാളി ഒരിക്കലും സ്‌ത്രീയുടെ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അറിയാറില്ല.

പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ ആനന്ദം കണ്ടെത്താന്‍ പങ്കാളിയെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും സ്‌ത്രീയുടെരതിമൂർച്ഛ മനസിലാക്കാന്‍ കഴിയില്ല. സ്‌നേഹവും ലാളനവും കിടക്കയില്‍ മാത്രമായാല്‍ സ്‌ത്രീയുടെ വികാരത്തില്‍ വേലിയേറ്റമുണ്ടാകില്ല. പുരുഷനേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയിലെത്തും. തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ. ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മിക്ക പുരുഷന്‍‌മാരും ചോദിക്കുന്നത്.

 

താന്‍ രതിമൂർച്ഛയിലേക്ക് എത്താന്‍ പോകുന്നു അല്ലെങ്കില്‍ ആ നിമിഷത്തിലാണ് എന്ന് പറയേണ്ടത് സ്‌ത്രീകളാണ്. ആ കാര്യം പറയാന്‍ മടിക്കുന്ന സ്‌ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ സാഹചര്യം മനസിലാക്കാന്‍ പുരുഷനെ സഹായിക്കും.
അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ, അമിതമായ വിയര്‍പ്പ്, യോനിയിലെ മുറുക്കം കുറയല്‍, കൂടുതല്‍ ശക്തി കാണിക്കുക എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും രതിമൂർച്ഛയുടെ മുന്നറിയിപ്പാണ്. ഇത് പുരുഷന്‍‌മാര്‍ മനസിലാക്കുകയോ ചോദിച്ച് അറിയുകയോ വേണം.

 

രതിമൂർച്ഛ സമ്മാനിക്കുന്നത് യോനിയെ പരിചരിക്കുന്നതുവഴിയാണ്. ജി- സ്‌പോര്‍ട്ട് എന്ന മാന്ത്രികച്ചെപ്പ് സ്‌ത്രീകളെ അനുഭൂതിയുടെ ഉന്നതിയിലെത്തിക്കും. മാറിടങ്ങളിലെ തലോടലും പുറം ഭാഗങ്ങളില്‍ ചുംമ്പിക്കുന്നതും സ്‌ത്രീയെ ആനന്ദത്തിന്റെ പറുദീസയിലെത്തിക്കും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലൂടെയാണ് കൂടുതൽ ഉത്തേജനം കിട്ടുന്നതെന്നു സ്‌ത്രീയോട് ചോദിച്ചറിയുകയും ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂകയും ചെയ്യുന്നത് രതിമൂർച്ഛ സമ്മാനിക്കുന്നതിന് സഹായിക്കും. ഭാര്യയുടെ സന്തോഷത്തിനും സുഖത്തിനും കൂടുതല്‍ പരിഗണന നല്‍കിയാല്‍ അവരുടെ രതിമൂർച്ഛ മനസിലാക്കാനും തികഞ്ഞ ലൈംഗികതയ്‌ക്കും വഴിവെക്കും.

Leave a Reply

Your email address will not be published. Required fields are marked *