മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരിഹാരം.!

മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടുമ്പോള്‍ മുഖക്കുരു ഉണ്ടാകുന്നു.

മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസത്തിനുംകോട്ടം വരുത്തുന്നു. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ ഈസി ടിപ്‌സ്…

ഗ്രീന്‍ ടീ

മുഖക്കുരു തടയുവാനും ചര്‍മ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുവാനും ഗ്രീന്‍ ടീ ഏറെ സഹായകമാണ്.ഗ്രീന്‍ ടീ തണുത്ത ശേഷം ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുക. ശേഷം മുഖത്ത് ഇത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക്
ഇടാവുന്നതാണ്.

കറ്റാര്‍വാഴ

ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഇത് സാധാരണയായി ഉപയോഗിച്ച് വരുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ നാല് ടേബിള്‍സ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്തിടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മ സംരക്ഷിക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *