ഒരു കാടമുട്ട എന്ന് പറഞ്ഞാല്‍ അഞ്ച് മുട്ടയ്ക്ക് തുല്യമാണ് ഇത് ഒരു പഴമൊഴി മാത്രമല്ല പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. കാടമുട്ട കഴിക്കുന്നതിലൂടെ ‘ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍’ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന് സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് അത്യുത്തമമാണ് കാടമുട്ട. കാഴ്ചയില്‍ കുഞ്ഞനെങ്കിലും 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുള്ളവയാണ് ഇവ. കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കും. കൂടാതെ നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു.
അറിയാമോ കാടമുട്ടയുടെ ഈ രഹസ്യങ്ങള്‍.!!
