മുടിയുടെ നര ഒഴിവാക്കാനും കഷണ്ടിയ്ക്കും താരനും മുടിത്തുമ്പ്പിളരുന്നതിനുമെല്ലാം ഒരു പരിഹാരമുണ്ട്. ഇതാണ് പാവയ്ക്ക. കയ്പ് നിറഞ്ഞതെങ്കിലും ഏറെ പോഷകങ്ങള്‍ അടങ്ങിയ പാവയ്ക്ക കൊണ്ട് മുടിയ്ക്കുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതില്‍ വൈറ്റമിന്‍ സി, വൈറ്റണിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയണ്‍, റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ മഗ്നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ആന്‍റിമൈക്രോബിയല്‍ ഗുണങ്ങള്‍ താരനും ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ്. മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും മുടി കൊഴിച്ചില്‍ അകറ്റാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്.
മുടി കൊഴിച്ചിലിന് പാവലത്തിന്‍റെ ഇല നല്ലൊരു മരുന്നാണ്. ഇത് അല്‍പം പറിച്ചെടുത്ത് കഴുകി മിക്സിയിലിട്ട് അരയ്ക്കുക. അല്‍പം വെള്ളം ചേര്‍ത്തരയ്ക്കാം. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഈ മിശ്രിതത്തിലെ ജ്യൂസ് എടുത്ത് കലര്‍ത്തി മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുടികൊഴിച്ചില്‍ അകറ്റാനും കഷണ്ടി വരുന്നത് തടയാനുമുള്ള നല്ലൊരു വഴിയാണിത്.
വരണ്ടതും ചൊറിച്ചിയുള്ളതുമായ ശിരോചര്‍മം പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പാവയ്ക്കാ ജ്യൂസ്. പാവയ്ക്കാ ജ്യൂസ് അല്‍പം ചെറുനാരങ്ങാ ജ്യൂസുമായി കലര്‍ത്തുക. ഇത് മുടിയിലും ശിരോചര്‍മത്തിലും തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് തവണ വീതം അല്‍പനാള്‍ അടുപ്പിച്ച് ചെയ്യുക.
അര കപ്പ് പാവയ്ക്കാ ജ്യൂസില്‍ 1 ടേബിള്‍ സ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം ഇത് താരന്‍ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.പാവയ്ക്ക ജ്യുസില്‍ തൈര് ചേര്‍ത്ത് മുടിയിലും ശിരോചര്‍മത്തിലും പുരട്ടി മസാജ് ചെയ്യുക അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും അല്‍പ കാലം അടുപ്പിച്ചു ചെയ്യുക. ഇത് മുടി കൊഴിയുന്നത് ഒഴിവാക്കും.
ശിരോചര്‍മത്തിലെ ചൊറിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാണ് പാവയ്ക്ക. പാവയ്ക്ക വട്ടത്തില്‍ അരിഞ്ഞ് ഈ കഷ്ണം കൊണ്ട് ശിരോചര്‍മത്തില്‍ മസാജ് ചെയ്യുന്നതു ഗുണം നല്‍കും.മുടിത്തുമ്പ് പിളരുന്നത് ഒഴിവാക്കാന്‍ പാവയ്ക്കാ നീര് ഏറെ നല്ലതാണ്. മുടിയുടെ തുമ്പില്‍ പാവയ്ക്കാ ജ്യൂസ് പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുകയും വേണം.
