ദിവസവും അൽപം തെെര് കഴിക്കുന്നതിന്റെ ഗുണങ്ങൾ ചെറുതൊന്നുമല്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തൈര്. ഇത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുകയും, ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. നല്ലപോലെ തയ്യാറാക്കിയെടുത്ത തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷിവർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ഗുണം ചെയ്യും. വേനൽക്കാലത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് തെെര്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം. തെെരിൽ വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
ദിവസവും അൽപം തെെര് കഴിക്കൂ, ഗുണങ്ങൾ ഏറെയാണ്…

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...