സൗന്ദര്യ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്ന ശീലക്കാരാണ് പലരേയും. ഇപ്പോളിതാ പക്ഷി വിസര്‍ജ്യത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ഫേഷ്യലിന് ജപ്പാനിൽ വൻ ഡിമാൻഡാണെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഡെയിലി സ്റ്റാര്‍. നൈറ്റിംഗേല്‍ പൂപ്പ് ഫേഷ്യല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തിലുളള ഫേഷ്യലിന് ആവശ്യക്കാർ ഏറെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവ ചര്‍മം കൂടുതല്‍ യുവത്വമുള്ളതാക്കാനും, തിളക്കമുള്ളതാക്കാനും സഹായിക്കുന്നു എന്നാണ് റിപ്പോർട്ട്.
ജാപ്പനീസ് ദ്വീപായ ക്യുഷുവില്‍ മാത്രം കാണപ്പെടുന്ന നൈറ്റിംഗേലിന്റെ കാഷ്ഠം കൊണ്ടാണ് ഈ ഫേഷ്യല്‍ നിര്‍മ്മിച്ചിരിക്കുന്നത്. നൈറ്റിംഗേലിന്റെ പൂപ്പ് ഫേഷ്യല്‍ നിരവധി പ്രശസ്തരായ താരങ്ങള്‍ ഇതിനോടകം പരീക്ഷിച്ചിട്ടുണ്ട്. ടോം ക്രൂസും വിക്ടോറിയ ബെക്കാമും ഈ ഫേഷ്യല്‍ പരീക്ഷിച്ചുവെന്നും ഒരു സിറ്റിംഗിന് 14,000 രൂപ വിലവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.പൗരാണിക കാലത്ത് ജപ്പാനില്‍ കബൂക്കിയിലെ കലാകാരന്മാര് പക്ഷി പൂപ്പ് ചികിത്സ പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പുരാതന ജപ്പാനില്‍ ഈ ചികിത്സാരീതിയ്ക്ക് ആവശ്യക്കാരേറിയത്.
പക്ഷി വിസര്‍ജ്യത്തില്‍ നിന്നുളള ഫേഷ്യലിന് ആവശ്യക്കാരേറെ, ഒറ്റത്തവണ ഫേഷ്യൽ ചെയ്യാൻ ചിലവ് 14,000 രൂപ; റിപ്പോർട്ട്
