മൂക്കില്‍ നിന്നും രക്തം വരാറുണ്ടോ.? കാരണങ്ങള്‍ ഇതാവാം

മൂക്കിലൂടെ രക്തം വരുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്ന് രക്തം വരാം. എപ്പിസ്റ്റാക്സിസ് എന്നാണ് ഈ രോഗത്തിന് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്.

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ അങ്ങനെ പല പ്രായത്തിലും പല അവസ്ഥകളിലുമുള്ള ആളുകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ തന്നെ ഇതിന് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയാണ് പലപ്പോഴും മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്.

മൂക്കിനകത്ത് നിന്ന് രക്തം വരുന്ന സന്ദര്‍ഭങ്ങള്‍

1. മൂക്കിനകത്ത് പരിക്കുണ്ടാകുമ്പോള്‍.
2. കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍.
3. മൂക്കിനകത്ത് ചൊറിയുകയോ മറ്റോ ചെയ്യുമ്പോള്‍ മുറിയുന്നത്.
4. മൂക്കിനകത്തെ ആവരണങ്ങള്‍ ഉണങ്ങിവരളുന്ന അവസ്ഥയില്‍.
5. മൂക്കിനകത്ത് പുറത്തുനിന്ന് മറ്റെന്തെങ്കിലും കടക്കുമ്പോള്‍.
6. അലര്‍ജിയുടെ പ്രതികരണമായി.
7. നിരന്തരം തുമ്മുമ്പോള്‍

ചില അസുഖങ്ങള്‍ കാരണവും മൂക്കില്‍ നിന്ന് രക്തം വരാം

1. ശ്വാസകോശത്തിലെ അണുബാധ.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
3. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോള്‍.
4. ബ്ലീഡിംഗ് പ്രശ്നം.
5. ക്യാന്‍സര്‍

സാധാരണഗതിയില്‍ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുന്ന സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ 20 മുതല്‍ 25 മിനുറ്റില്‍ അധികം സമയത്തേക്ക് രക്തം വരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *