ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നിസ്സാരക്കാരനല്ല നെല്ലിക്ക.!!

നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയാറുള്ളതാണ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നൊക്കെ. നിരവധി ആരോഗ്യഗുണങ്ങളുണ്ട് നെല്ലിക്കയില്‍. കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ദാഹത്തിനും ദേഹത്തിനും നല്ലതാണ് നെല്ലിക്ക.നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇരുമ്പ്, കാത്സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളമുണ്ട്. ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സുഗമമാക്കാനും നെല്ലിക്ക സഹായിക്കുന്നു.

നെല്ലിക്കയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ദിവസേന ഒരു നെല്ലിക്ക വീതം കഴിക്കുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിക്ക് കാരണമായേക്കാം.മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മ കാന്തിയേകാന്‍ സഹായിക്കും. സ്വാഭാവിക നിറം നിലനിര്‍ത്താനും നെല്ലിക്ക നീര് ഗുണം ചെയ്യും. വെയിലേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന കരിവാളിപ്പിന് ഉത്തമമായ പരിഹാരംകൂടിയാണ് നെല്ലിക്ക.

നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *