ഇന്‍സുലിന്റെ കുറവുമൂലം രക്തത്തില്‍ നിന്ന് പഞ്ചസാര ആഗിരണം ചെയ്യാന്‍ കോശങ്ങള്‍ക്ക് കഴിയാതെ പോകുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്. കോശങ്ങളിലുളള ആക്ടിവേറ്റഡ് പ്രോട്ടീന്‍ കൈനെയ്സ് – എഎംപി എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനമാണ് പഞ്ചസാരയുടെ ആഗിരണം സാദ്ധ്യമാക്കുന്നത്. പാവയ്ക്ക എഎംപിയുടെ പ്രവര്‍ത്തനം ത്വരിതപെടുത്തുന്നത് രക്തത്തില്‍ നിന്നുളള പഞ്ചസാരയുടെ ആഗിരണം കൂടുന്നു. പ്രമേഹം നിയന്ത്രണവിധേയമാകുന്നു.
പാവയ്ക്കയില്‍ പോളി പെപ്റ്റൈഡ് പി എന്ന ഒരു ഘടകം കൂടിയുണ്ട്. ഇന്‍സുലിന്‍ പോലെയുളള പദാര്‍ത്ഥം. അത് പ്രമേഹം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാവയ്ക്കയിലുളള രവമൃമിശേി എന്ന രാസവസ്തുവിനും രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവു കുറയ്ക്കാനുളള കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കുന്നതോടൊപ്പം ശരീരത്തിലെ ഇന്‍സുലിന്‍ നില ഉയര്‍ത്താനും ഇത് സഹായിക്കും. പതിവായി പാവയ്ക്ക കഴിക്കുന്ന പ്രമേഹബാധിതര്‍ അത് എത്രത്തോളം കഴിക്കാം എന്നത് സംബന്ധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.
