എത്ര വൃത്തിയുള്ള ഭക്ഷണ പദാര്‍ത്ഥമായാലും കറിവയ്ക്കും മുന്‍പ് കഴുകിയില്ലെങ്കില്‍ എന്തോ കുറവുപോലെയാണ് നമ്മള് മലയാളികള്‍ക്ക്. മലയാളികള്‍ മാത്രമല്ല ഒരുമിക്ക ആളുകളും ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ തന്നെ. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ കറിവയ്ക്കും മുന്‍പ് കഴുകുന്നത് ശരിയായ രീതി തന്നെ എ്ന്നാല്‍ ചിക്കന്റെ കാര്യത്തില്‍ ഇത്തിരി വ്യത്യാസമുണ്ടെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. ചിക്കന്‍ കറി വയ്ക്കും മുന്‍പ് കഴുകുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനഫലം. ചിക്കന്‍ കറി വയ്ക്കും മുന്‍പ് കഴുകുമ്പോള്‍ ചുറ്റുപാടും ഇതില്‍ നിന്നുള്ള ബാക്ടീരികയകളും മറ്റു രോഗാണുക്കളും പരക്കുകയാണ് ചെയ്യുന്നത്. സിങ്കിലും പാത്രങ്ങളിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലുമെല്ലാം ഇത്തരം രോഗാണുക്കളെത്തുന്നു. ചിക്കന്‍ മാത്രമല്ല, ടര്‍ക്കിക്കോഴി, താറാവിറച്ചി തുടങ്ങിയവയും ഇത്തരം ഫലങ്ങളുണ്ടാക്കുന്നവ തന്നെയാണ്. ഇവയില്‍ കൂടുതലുള്ള ഈര്‍പ്പം ടിഷ്യൂപേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ചിക്കനും മറ്റ് ഇറച്ചികളും നല്ലപോലെ വേവിക്കുമ്പോള്‍ ഇവയിലെ രോഗാണുക്കള്‍ നശിക്കും. ഇതുകൊണ്ട് ഇവ കഴുകാതെ പാചകം ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നാണ് പഠനഫലം പറയുന്നത്. പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം പരിസരത്തും മറ്റു ഭക്ഷ്യവസ്തുക്കളിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവ കഴുകാനുപയോഗിക്കുന്ന സ്ഥലവും പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കാനും ശ്രദ്ധിക്കണമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പാചകം ചെയ്തു കഴിഞ്ഞ ഇറച്ചി ഇത് കഴുകാന്‍ ഉപയോഗിച്ച പാത്രം നല്ലപോലെ കഴുകാതെ ഇതിലേക്കു തന്നെ വയ്ക്കുകയുമരുത്. ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്താല്‍ ഇതിലെ രോഗാണുക്കള്‍ പൂര്‍ണമായും നശിച്ചുപോവുകയും ചെയ്യും.
കറിവയ്ക്കും മുന്‍പ് ചിക്കന്‍ കഴുകരുതേ..

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...