ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിനുള്ളില്‍ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍.! സൂക്ഷിക്കണം, ഈ അസുഖങ്ങളുടെ ലക്ഷണങ്ങളാകാം

വയറുവേദനയെന്ന് പറയുമ്പോള്‍ അത് നിസാരമാക്കുന്നവരാണ് നമ്മളില്‍ പലരും പച്ചമാങ്ങ കഴിച്ചശേഷം തണുത്തവെള്ളം കുടിച്ചത് കൊണ്ടാണെന്നും, ഒരുപാട് പച്ചചക്ക കഴിച്ചത് കൊണ്ടാണെന്നും, വെള്ളം കുടിക്കാത്തത് കൊണ്ടാണെന്നും തുടങ്ങി സ്വയം നിരത്തുന്ന കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, ചെറിയ ഒരു വയറുവേദനയെ പോലും നിസ്‌സാരമാക്കി കാണരുതെന്ന് പഠനങ്ങള്‍ പറയുന്നു. വയറു വേദന കുഞ്ഞുങ്ങള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെയാണ് കാണെണ്ടതെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചിലര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. അതിനെപ്പോലും അവഗണിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

 

ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലത് ഭാഗത്താണ് വേദന അനുഭവപെ്പടുന്നതെങ്കില്‍ ഇത് കിഡ്‌നി സ്‌റ്റോണിന്റെയോ, അപെ്പന്‍ഡിക്‌സിന്റെയോ, വയറ്റിലെ അള്‍സറിന്റെയോ പ്രശ്‌നങ്ങളാകാന്‍ സാദ്ധ്യത കൂടുതലാണ്. എന്നാല്‍, വേദന ഇടതുഭാഗത്താണെങ്കില്‍ കുടലില്‍ കാന്‍സറോ, വയറിളക്കമോ, മലബന്ധം മൂലമോ ആയിരിക്കാനും സാദ്ധ്യതയുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്‌ളാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയലെ്‌ളങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്‌ളയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാദ്ധ്യതയുണ്ട്.

രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ വന്ന് അടയുന്നത് മൂലവും ദഹനത്തിന് ആവശ്യമായ രക്തം ലഭിക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്‌നമാണ് ഇത്. കൂടാതെ ഗോള്‍ബ്‌ളാഡര്‍ സ്‌റ്റോണ്‍, പാന്‍ക്രിയാറ്റിസ് എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. വയറുവേദനകളുടെ കാര്യത്തില്‍ ഏറ്റവുമധികം പേരും അഭിമുഖീകരിക്കുന്നത് ആമാശമത്തിലെയും കുടലിലെയും അള്‍സര്‍ മൂലമുള്ള വയറുവേദനയാണ്. മേല്‍ വയറ്റിലെ ഏതാണ്ട് മധ്യഭാഗത്തായിട്ടാണ് ഈ വേദന അനുഭവപെ്പടുന്നത്. വയര്‍ കാലിയായിരിക്കുമ്പോള്‍ പുകച്ചില്‍ അനുഭവപെ്പടുന്നതും അതുപിന്നീട് വേദനയായി മാറുന്നതും ആമാശത്തിലെ അള്‍സറിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിനുള്ളില്‍ത്തന്നെ വേദന അനുഭവപെ്പടുന്നതും ഛര്‍ദ്ദിക്കുന്നതും അള്‍സറിന്റെ ലക്ഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *