പൊണ്ണത്തടിയും കൊളസ്ട്രോളും പോലെ വിഷാദവും ഹൃദയത്തിന് ദോഷകരമെന്ന് കണ്ടെത്തൽ . വിഷാദത്തിന് അടിമപ്പെടുന്നയാൾക്ക് തടി കൂടാനും ഹൃദ്രോഗം വരാനുളള സാധ്യത വളരെക്കൂടുതലാണെന്ന് മുന്നറിയിപ്പ്.
ജർമനിയിലെ മ്യൂണിക് ടെക്നിക്കൽ സർവ്വകലാശാലയിലെ പ്രൊഫസർ കാൾ ഹേൻസ് ലാഡ്മിങ് ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 35 കോടി പേർ വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്നുണ്ട്.
പതിനഞ്ച് ശതമാനത്തോളം ഹൃദ്രോഗമരണങ്ങൾക്കും പിന്നിലെ വില്ലൻ വിഷാദമാണെന്നും പഠനത്തിൽ പറയുന്നു. 10 വർഷത്തിനിടയിൽ 45നും 74നും ഇടയിൽ പ്രായമുളള 3428 പുരുഷന്മാരെ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
