മുഖത്തെ പാടുകള്‍ മാറാന്‍ ചില പൊടിക്കൈകള്‍

മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ രക്തചന്ദനം പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുക.ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത്‌ അരച്ച്‌ പുരട്ടുന്നതും മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കും. ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും കിട്ടും.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്‌ മുഖത്തിട്ട്‌ രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുന്നതും ദിവസവും തുളസിയിലനീര്‌ മുഖത്ത്‌ തേച്ച്‌ അരമണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.മുഖക്കുരവിണ്റ്റെ പാട്‌ മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്‌പൂണ്‍ വീതം എടുത്ത്‌ രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക.

Leave a Reply

Your email address will not be published. Required fields are marked *