ചിക്കന്റെ കരള്‍ കഴിച്ചാല്‍.! അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ.!!

ചിക്കന്‍, ആട്, പോത്ത് എന്നിവയുടെ കരള്‍ കഴിക്കാറുണ്ടോ? പലര്‍ക്കും ഇതിനോട് അറപ്പാണ്. എന്നാല്‍, ചിക്കന്റെ കരളൊക്കെ കഴിക്കണമെന്നാണ് പറയുന്നത്. പ്രസവിച്ച സ്ത്രീകള്‍ക്ക് ആട്ടിന്റെ കരള്‍ വരട്ടി നല്‍കാറുണ്ട്. ഇതൊക്കെ പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും വേണ്ടിയാണ്. അതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത് കരള്‍ കഴിക്കുന്നതിലൂടെ പല ഗുണങ്ങളും ഉണ്ടെന്നാണല്ലോ…

 

ചിക്കന്റെ കരള്‍ എങ്കിലും ഇനി ഒഴിവാക്കാതിരിക്കൂ. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്ന് അറിഞ്ഞിരിക്കാം.. ചിക്കന്റെ കരള്‍ നിങ്ങളുടെ കരളിനെ സംരക്ഷിക്കും. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കരള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് അനീമിയയെ എതിരിടുന്നത്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും, വന്ധ്യതയെ ഇല്ലാതാക്കാനും ഇവ സഹായിക്കും. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍, പല്ലിനും എല്ലിനും, രോഗപ്രതിരോധ ശേഷി എന്നിവയ്‌ക്കെല്ലാം കരള്‍ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *