അരമണിക്കൂർ വ്യായാമത്തിൽ ഏർപ്പെടുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ ഒരു ദിവസം 30 മിനിറ്റ് ഇരിക്കുന്നതിന് പകരം ഉറങ്ങുന്നതിലൂടെ ശരീരഭാരവും അരവണ്ണവും കുറക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. നടക്കുന്നതും നിൽക്കുന്നതും സമാനമായ ഫലങ്ങൾ കൈവരിക്കുന്നതിന് സഹായിക്കും. ഡെൻവറിലെ നാഷണൽ ജൂയിഷ് ഹെൽത്തിലെ കാർഡിയോ വാസ്‌കുലർ പ്രിവൻഷൻ ആൻഡ് വെൽനസ് ഡയറക്ടർ ഡോ. ആൻഡ്രൂ ഫ്രീമാൻ പറയുന്നതനുസരിച്ച് ഗുണനിലവാരമുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ വ്യായാമങ്ങളൊക്കെ ഒഴിവാക്കി ഉറക്കം മാത്രം ശീലമാക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
