കാരറ്റ് കഴിക്കൂ ഗുണങ്ങൾ പലതാണ്…

കാരറ്റ് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ആഹാര രീതിയിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത് അതിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ്.

കാരറ്റിന്റെ ചില ഗുണങ്ങളിതാ…
കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ഹൃദ്രോഗങ്ങൾ തടയാനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും കാരറ്റ് സഹായിക്കുന്നു.

കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കും. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.
മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്.

കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *