വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. ചക്കപ്പഴത്തിലെ ഇരുന്പ് വിളര്‍ച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പര്‍ സഹായകം. കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ എ പോലെയുളള ആന്റിഓക്സിഡന്റുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തമിരസാധ്യത കുറയ്ക്കുന്നു. മാകുലാര്‍ ഡിഡനറേഷനില്‍ നിന്നു കണ്ണുകള്‍ക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ചക്കപ്പഴത്തിലുളള പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികള്‍, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മസംരക്ഷണത്തിനു സഹായകം. കാല്‍സ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാല്‍സ്യം മുറിവുകളുണ്ടാകുന്പോള് രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും കാല്‍സ്യം അവശ്യം. കാല്‍സ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.
ഹൃദയാരോഗ്യത്തിനും ചക്കപ്പഴം

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...