നല്ല സെക്‌സിന് നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളുമായി ബന്ധമുണ്ട്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ സെക്‌സിന് പ്രധാനം. ഇതുപോലെ നിങ്ങള്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗികശേഷിയെ സ്വാധീനിയ്ക്കുകയും ചെയ്യും.
ഏതെല്ലാം വിധത്തിലാണ് ഡയറ്റ് നിങ്ങളുടെ ലൈംഗികതയെ സ്വാധീനിയ്ക്കുന്നതെന്നറിയൂ,
സെക്‌സില്‍ വജൈനയിലെ ലൂബ്രിക്കേഷന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഇതില്ലാത്തത് ലൈംഗികബന്ധം വേദനാജനകമാക്കും. ആപ്പിള്‍, ചെറി, നട്‌സ്, ഫഌക്‌സ് സീഡ് എന്നിവ നല്ല ലൂബ്രിക്കേഷന് സഹായിക്കുന്നവയാണ്.
നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. വാള്‍നട്ട്, ഒലീവ്, അവോക്കാഡോ, സാല്‍മണ്‍ എന്നിവ ഇതില്‍ പെടുന്നു. മുഴുവന്‍ ധാന്യങ്ങള്‍ കഴിയ്ക്കുന്നതും ഫലപ്രദമാണ്.
നല്ല രക്തപ്രവാഹം
നല്ല രക്തപ്രവാഹം സെക്‌സിന് ഏറെ പ്രധാനമാണ്. വെളുത്തുള്ളി, ഇഞ്ചി, ബട്ടര്‍ ഫ്രൂട്ട്, ചില്ലി പെപ്പര്‍ എന്നിവയും പച്ചക്കറികളും പഴവര്‍ഗങ്ങളും ഇതിന് സഹായിക്കും.
ലൈംഗിക ശക്തി
ചില ഭക്ഷണങ്ങള്‍ ലൈംഗിക ശക്തിയേയും ലൈംഗിക താല്‍പര്യത്തേയും നശിപ്പിയ്ക്കും. ട്രാന്‍സ്ഫാറ്റടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം, നിക്കോട്ടിന്‍ അടങ്ങിയവ എന്നിവ ഉദാഹരണങ്ങള്‍. ഇതുപോലെ സോയ പോലുള്ള ചില ഭക്ഷണങ്ങളും നല്ലതല്ല.
അമിതവണ്ണം
അമിതവണ്ണം ലൈംഗികശേഷി കെടുത്തുന്ന മറ്റൊന്നാണ്. ഇതുകൊണ്ടുതന്നെ അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പുരുഷലൈംഗികശേഷി
സോഡയിലും സോഡ ചേര്‍ത്ത പാനീയങ്ങളിലും അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ പുരുഷലൈംഗികശേഷിയെ തളര്‍ത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് ലൈംഗികതാല്‍പര്യത്തേയും കെടുത്തും.
