കാന്‍സറിനെ വരെ ചെറുക്കാം, കാഴ്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാം; പറഞ്ഞാല്‍ തീരില്ല സപ്പോട്ടയുടെ ഗുണങ്ങള്‍

മാര്‍ക്കറ്റുകളില്‍ ഇന്ന് സുലഭമായി കിട്ടുന്ന പഴമാണ് ചിക്കു എന്ന സപ്പോട്ട. ചെറിയ ചെടിയാകുമ്ബോഴേ കായ്ച്ച്‌ തുടങ്ങുന്ന സപ്പോട്ടമരം ഇന്ന് ഒട്ടുമിക്ക വീടുകളിലും കണ്ടു വരുന്നുണ്ട്.
പഴുത്താല്‍ വെറുതെ കഴിക്കാനും ജ്യൂസായും ഷെയ്ക്കായും കുടിക്കാനും സപ്പോട്ടയേക്കാള്‍ മികച്ച ഓരു പഴമില്ലെന്ന് തന്നെ പറയാം. പൊതുവെ പഴങ്ങള്‍ കഴിക്കുന്ന ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെങ്കിലും സപ്പോട്ട നല്‍കുന്ന ഗുണങ്ങള്‍ അല്പം കൂടുതല്‍ തന്നെ.രുചിയില്‍ മാത്രമല്ല, പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ് സപ്പോട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന മെഥനോളില്‍ ഫൈറ്റോകെമിക്കല്‍സ് എന്ന ഘടകം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ശരീരത്തിലേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്യും. കൂടാതെ ലുക്കീമിയ, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയുടെ സാധ്യതകളെ ഒരു പരിധി വരെ തടയാന്‍ സപ്പോട്ട കഴിക്കുന്നതിലൂടെ സാധിക്കും.വാര്‍ധക്യത്തിലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വൈറ്റമിന്‍ എ വലിയ തോതില്‍ സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്നുണ്ട്. കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്. ഇവ മൂന്നും സപ്പോട്ടയിലുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സപ്പോട്ട വളരെ ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *