സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഏലക്കയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും ഗുണങ്ങളുണ്ട്. രുചിയിലും ആരോഗ്യത്തിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിയുന്ന ഏലക്കയ്ക്ക് അതുകൊണ്ടുതന്നെ രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. പൊതുവെ ആഹാരത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക നമുക്ക് നല്ലൊരു രോഗശമനിയായും ഉപയോഗിക്കാം.ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങള്‍ നിര്‍വീര്യമാക്കാനുള്ള കഴിവ് ഏലക്കയ്ക്കുണ്ട്. തൊണ്ടക്കകത്തെ കുരുക്കളും അതിനോടനുബന്ധിച്ച് വരുന്ന വേദനക്കും രാവിലെ ഇളംചൂട് വെള്ളത്തില്‍ ഏലക്ക ചതച്ചിട്ടതിനു ശേഷം കവിള്‍കൊള്ളുന്നത് നല്ലതാണ്.ഏലക്ക പൊടിച്ചത് ഒരു നുള്ള്, കല്ലുപ്പ് പൊടിച്ചത് ഒരു നുള്ള്, ഒരു ടീസ്പൂണ്‍ നെയ്യ്, അര ടീസ്പൂണ്‍ ശുദ്ധമായ തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കഴിക്കുന്നത് ചുമ പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു.ജലദോഷം മാറുന്നതിന് കട്ടന്‍ചായയില്‍ ഏലക്ക ചതച്ചിട്ട് കുടിക്കുന്നത് കഫ ശല്യത്തില്‍ നിന്ന് രക്ഷനേടാനും സഹായിക്കുന്നു.തൊണ്ടയിലെ കഴപ്പ് മാറുന്നതിന് 3:1 എന്ന അനുപാതത്തില്‍ കല്‍ക്കണ്ടവും ഏലക്കയും പൊടിച്ചത് അരഗ്ലാസ് വെള്ളത്തില്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് നല്ലതാണ്.
രുചിക്കു മാത്രമല്ല രോഗശമനത്തിനും ഉത്തമനാണ് ഏലയ്ക്ക

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...