ഇലക്കറികള്‍ (സാലഡ് ഉള്‍പ്പെടെ) കഴിച്ചതിനുശേഷം പാല്‍ ചേര്‍ന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. പാലിനോടൊപ്പം പുളിയുള്ളവ, പുളിയുള്ള പഴവര്‍ഗങ്ങള്‍ ഒഴിവാക്കുക. പാല്‍ ചേര്‍ന്നവയില്‍ ഉപ്പ് ചേര്‍ക്കാതിരിക്കുക.
പാലും മീനും, ചിക്കനും തൈരും ഒരുമിച്ച് കഴിക്കരുത്. തേന്‍ കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കരുത്. തേന്‍, തൈര് എന്നിവ ചൂടാക്കാന്‍ പാടില്ല. നെയ്യ് സൂക്ഷിക്കാന്‍ ഓട്ടുപാത്രങ്ങള്‍ ഉപയോഗിക്കരുത്.
തേനും നെയ്യും വെള്ളവും ഒരേ അളവില്‍ ഒന്നിച്ചുപയോഗിക്കരുത്. നന്നായി വ്യായാമം ചെയ്യുന്ന, നല്ല ദഹനശക്തിയുള്ള, ആരോഗ്യമുള്ള ചെറുപ്പക്കാരായ ആള്‍ക്കാര്‍ക്കും മിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കും വിരുദ്ധം മൂലം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
