തേയ്മാനം, നീര്‍വീക്കം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സന്ധികളിലുണ്ടാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മുട്ടുവേദന.പ്രായമാകുമ്ബോഴാണ് സാധാരണ മുട്ടുവേദന പിടിപ്പെടുന്നത്.
എന്നാല്‍, ഇന്ന് കൗമാരക്കാര്‍ക്കിടയിലും മുട്ടുവേദന വ്യാപകമാണ്. മുട്ടുവേദന മാറ്റാന്‍ പല തൈലങ്ങളും പുരട്ടി ഗുണമൊന്നും കണ്ടില്ലെങ്കില്‍ ഒരു ഒറ്റമൂലിയുണ്ട്. വാളന്‍പുളി കൊണ്ടൊരു ഒറ്റമൂലിയാണ് ഇത്:
മുട്ടിലുണ്ടാകുന്ന മുറിവുകളും ക്ഷതങ്ങളും വേദനയ്ക്ക് കാരണമാകുന്നുണ്ട്. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ മുട്ടുവേദന വരുന്നവരുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലി പുരട്ടാം. ആയുര്‍വേദ ഔഷധം കൂടിയാണ് പുളി. പുളിയില ഇടിച്ച് പീഞ്ഞ നീരില്‍ പച്ചമഞ്ഞളും ഇല്ലത്തിന്‍ കരിയും മീറയും കുന്തിരിക്കവും മഞ്ചട്ടിക്കോലും കറുത്ത എള്ളും കൂട്ടി അരച്ച് തിളപ്പിച്ച് കുറിക്കിയെടുത്ത് പുരട്ടുന്നത് മുട്ടുവേദനയ്ക്ക് പരിഹാരമാകും. പുളികുരു വേവിച്ച് അരച്ച് പുരട്ടിയാല്‍ കൈകാലുകളിലെ നീര് കുറയ്ക്കുന്നതാണ്. പുളികുരു, നവയരി, ഞാവല്‍കുരു എന്നിവയെടുത്ത് പൊടിച്ചുവെച്ച് ശുദ്ധമായ തേനില്‍ ചാലിച്ച് സേവിക്കുന്നത് പ്രമേഹത്തിന് ഉത്തമമാണ്. പുളിയുടെ വേരിന്റെ മേല്‍തൊലി അരച്ച് നെല്ലിക്ക അളവില്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ ശരിയായ രീതിയില്‍ നടക്കാന്‍ സഹായകമാകും.
വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും ടോക്‌സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു. വാളന്‍പുളിയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. വാതരോഗികള്‍ക്ക് ഉത്തമ ഔഷധമാണിത്. വാതം, കഫം, പിത്തം എന്നിവയ്‌ക്കെതിരെ പുളി ഉപയോഗിക്കുന്നു.
വാളന്‍ പുളി പിഴിഞ്ഞ വെള്ളം തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഇവ സഹായിക്കും. ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും. കൂടാതെ, പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാക്കാന്‍ സഹായിക്കും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ള ഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.
