Author: admin

Lifestyle

തൈരില്ലാതെ ഭക്ഷണം കഴിക്കുന്നത് ചിലർക്ക് ചിന്തിക്കാനേ കഴിയുകയില്ല. ചിലർ ഉപ്പിട്ട തൈര് ഭക്ഷണത്തിനുശേഷം കുടിക്കുന്നവരും ആയിരിക്കും. തൈരിന്റെ സ്വാദ് തന്നെയാണ് ആളുകൾക്ക് ഈ ഭക്ഷണം ഇത്ര പ്രിയങ്കരമാകാൻ കാരണവും. തൈര് ഉപ്പിട്ട് ചേർത്തു കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം. തൈരുമായി ബന്ധപ്പെട്ട വളരെ പ്രധാനമായ ഒരു നിർദ്ദേശമാണ് അന്തർദേശിയ മാധ്യമം ഇപ്പോൾ മുൻപോട്ട് വയ്ക്കുന്നത്. ഉപ്പ് തൈരിലേക്ക് കലർത്തുന്നതുവഴി തൈരിനുള്ളിലെ ശരീരത്തിന് ഉപകാരപ്രദമായ ലാക്‌റ്റോ ബാക്റ്റലസ് ബാക്റ്റീരിയ ആണ് നശിച്ചുപോകുന്നത്. അപ്പോൾ നാശം സംഭവിച്ച ബാക്ടീരിയയാകും വയറിനുള്ളിൽ പ്രവേശിക്കുക. ഇത് ശരീരത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ആയുർവ്വേദവും അനുശാസിക്കുന്നു. ഉപ്പിനുപകരം പഞ്ചസാര ചേർത്തു കഴിച്ചാൽ ഇത് ശരീരത്തിന് കൂടുതൽ ഉന്മേഷം പ്രദാനം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈത്തപ്പഴം കഴിക്കുന്നത് നിത്യ ശീലമാക്കേണ്ടതാണ്. ദിനം മൂന്നെണ്ണം...