പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന് കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക. കോളിയസ് അരോമാറ്റികസ് എന്നാണ് ശാസ്ത്രീയനാമം. കര്‍പ്പൂരവല്ലി, കഞ്ഞിക്കൂര്‍ക്ക ; എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര് കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കഫക്കെട്ടുണ്ടോ.? പരിഹാരമായി പനിക്കൂര്ക്കയുണ്ട്.!!

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...