ഇരുന്നുള്ള ജോലിയില്‍ കൂടുതല്‍ നേരം ചില കസേരകളില്‍ ഇരിക്കുമ്പോള്‍ സിന്തെടിക് തുണി കൊണ്ടുള്ള പാന്റും അടിവസ്ത്രവും ആകുമ്പോള്‍ നമ്മുടെ തുടകളുടെ ഇടുക്ക് വിയര്‍ക്കും അത് അവിടെ കെട്ടി നിന്ന് ചൊറിച്ചില്‍ ഉണ്ടാക്കും . അടിവസ്ത്രം ഒരു ദിവസം ഒരെണ്ണം മാത്രം ഉപയോഗിക്കുക . എല്ലാ മൂന്നു മാസവും കൂടുമ്പോള്‍ ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങള്‍ വലിച്ചെറിയുക .
അടി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഡെറ്റോള്‍ ഒഴിച്ച് കഴുകുക. പലരുപയോഗിക്കുന്ന ടോയിലേറ്റ് ആണെങ്കില്‍ ചൂട് വെള്ളം ഒഴിച്ചിട്ടു ഇരിക്കുക. അതിനു ശേഷം അവിടെ വേപ്പില കിട്ടുമെങ്കില്‍ അതിട്ടു വെള്ളം ചൂടാക്കി കുളിക്കുകയും പ്രശ്നമുള്ള ഭാഗത്ത് തേച്ചു കഴുകുകയും ചെയ്യുക . മയിലാഞ്ചി ഇല കല്ലുപ്പ് ചേര്‍ത്തു അരച്ച് തേച്ചു കുറെ കഴിയുമ്പോള്‍ കഴുകി കളയുക അല്പം പെട്രോള്‍ എടുത്തു അതിലരട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് പുരട്ടുക.
( പെട്രോള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക ) പിന്നെ അവിടെ ആയുര്‍വേദ വൈദ്യശാല ഉണ്ടെങ്കില്‍ അവിടെ നിന്നും നിംബാദി ചൂര്‍ണ്ണം വാങ്ങി പുളിച്ച മോരില്‍ കുഴച്ചു തേച്ചു പിടിപ്പിക്കുക അതിനു ശേഷം മഹാ തിക്തക ലേപം പുരട്ടി കിടക്കുക .
