മുഖകാന്തി വര്‍ദ്ധിപ്പിക്കണോ ആര്യവേപ്പ് ഉപയോഗിച്ചോളു

ചര്‍മ്മസംരക്ഷണത്തിനായി ആര്യവേപ്പ് ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. അത്രമാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന പ്രകൃതിദത്തമായ ഘടകമായതിനാല്‍ തന്നെയാണിത്.എന്നാല്‍ വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതനെക്കാള്‍ നല്ലതല്ലേ, ആര്യവേപ്പിന്‍ ഇലകള്‍ നേരിട്ട് ഉപയോഗിക്കുന്നത്. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ഇത് ഏറെ സഹായിക്കും. ഇനിയിത് എത്തരത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന ശങ്കയാണോ? എങ്കില്‍ നോക്കാം,
ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരായി പോരാടാന്‍ ആര്യവേപ്പ് കഴിഞ്ഞേ പ്രകൃതിയിലിന് മറ്റൊരു മരുന്നുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ത്തന്നെ മുഖക്കുരുവിനെ ചെറുത്തുതോല്‍പിക്കാനും ഇതിന് പ്രത്യേക കഴിവാണ്. ഇതിനായി ഒരുപിടി ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കാം. ഇനി, ഇതിലേക്ക് അല്‍പം കടലമാവും റോസ് വാട്ടറും ചേര്‍ക്കുക. നന്നായി ചേര്‍ത്ത് യോജിപ്പിച്ച ഈ മിക്സ് മുഖത്ത് പുരട്ടി, ഉണങ്ങും വരെ സൂക്ഷിക്കുക. ഉണങ്ങിക്കഴിഞ്ഞ് നേരിട്ട് കഴുകിക്കളയാതെ, അല്‍പം വെള്ളം തൊട്ട് മുഖത്ത് അധികം ബലം കൊടുക്കാതെ തേച്ചുകൊണ്ടിരിക്കണം.മുഖത്തെ കറുത്ത കുത്തുകളും പാടുകളും പോകാനായി, ആര്യവേപ്പില അരച്ച് ഇതില്‍ അല്‍പം കട്ടത്തൈര് കൂടി ചേര്‍ത്ത് മുഖത്ത് തേക്കാം. നന്നായി ഉണങ്ങിയ ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.മുഖകാന്തി വര്‍ധിപ്പിക്കുന്നതിനായി ആര്യവേപ്പിലകളെ സ്‌കിന്‍ ടോണര്‍ ആയും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *