കറിവേപ്പ് വെയിലത്ത് വാടാതിരിക്കാന്‍ ചില പൊടിക്കൈകള്‍

കടുത്ത വെയില്‍ അടുക്കളത്തോട്ടത്തിലെ പല പച്ചക്കറി ചെടി വാടിത്തുടങ്ങിയിട്ടുണ്ടാകും. നന്നായി നനച്ച്‌ കൃത്യമായ പരിചരണം നല്‍കിയിട്ടില്ലെങ്കില്‍ ഈ വേനലിനെ നമ്മുടെ അടുക്കളത്തോട്ടം അതിജീവിച്ചെന്നു വരില്ല.

ഇതില്‍ പ്രധാന പരിചണം ആവശ്യമുള്ള ചെടിയാണ് കറിവേപ്പ്. വേനലില്‍ നിന്നും കറിവേപ്പ് ചെടിയെങ്ങനെ സംരക്ഷിക്കുമെന്നു നോക്കാം.

1. തണുത്തി കഞ്ഞിവെള്ളം ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.

2. മോരും തൈരും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്‌ ഇലകളിലും തടത്തിലും ഒഴിച്ചു കൊടുക്കുക.

3. ഉണങ്ങിയ കരിയില തടത്തിലിട്ടു കൊടുക്കുന്നത് വേരുകളില്‍ വെയില്‍ അടിക്കാതിരിക്കാന്‍ സഹായിക്കും. ശീമക്കൊന്നയുടെ പച്ചയിലകളിട്ടു കൊടുക്കുന്നതും നല്ലതാണ്.

5. മുട്ടത്തോട്, മീന്‍ കഴുകിയ വെള്ളം, ചായയുടെ ചണ്ടി എന്നിവ ഈ സമയത്ത് വളമായി നല്‍കാന്‍ നല്ലതാണ്.

5. ചകിരി കൊണ്ടു പുതയിടുന്നതും നല്ല ഗുണം ചെയ്യും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ചെറിയ ചെടികളില്‍ നിന്ന് ഇലയും തണ്ടും പറിക്കുന്നത് വേനല്‍ക്കാലത്ത് ഒഴിവാക്കുക.

2. തണ്ട് മുറിച്ചെടുക്കുന്നത് രാവിലെയോ വൈകിട്ടോ മതി, നല്ല വെയിലുള്ള സമയത്ത് മുറിക്കരുത്.

3. ചെടി വല്ലാതെ ഇളകുന്ന തരത്തില്‍ ഇലകള്‍ പൊട്ടിക്കരുത്, ശ്രദ്ധയോടെ പതുക്കെ തണ്ടുകളും ഇലയും പറിച്ചെടുക്കുക.

4. രണ്ടു നേരം നനക്കണമെന്ന കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയുമില്ല.

5. തടത്തില്‍ മണ്ണ് കുറവാണോ എന്ന കാര്യം ഇടയ്ക്ക് ശ്രദ്ധിക്കുക. കുറവാണെങ്കില്‍ അല്‍പ്പം മണ്ണ് ചേര്‍ത്തു കൊടുക്കുക. മണ്ണ് ചേര്‍ത്താല്‍ ഉടന്‍ തന്നെ നനക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *