പൊക്കിള്‍ സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവമാണ് .പൊക്കിളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിലെ ഏതൊരു ഭാഗവും സംരക്ഷിക്കുന്നത് പോലെ തന്നെയാണ്.പൊക്കിളില്‍ അണുബാധ ഉണ്ടാവാന്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് വരുത്തുന്ന ചില്ലറ തെറ്റുകള്‍ കാരണമാകുന്നു. ഇത് പിന്നീട് പല വിധത്തുലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പൊക്കിളില്‍ പുകച്ചില്‍ പോലെ അനുഭവപ്പെടുകയോ ചൊറിയുകയോ ചെയ്താല്‍ അത് അല്പം ശ്രദ്ധിക്കുന്നത് വളരെ ഉത്തമം ആണ്.
പൊക്കിള്‍ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ്.അത് പോലെ തന്നെ പൊക്കിള്‍ വിയര്‍പ്പും പൊടിയും അഴുക്കും അടിയാന് ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നാണ്.ആദ്യം ശ്രദ്ധിക്കേണ്ടത് അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാനും ക്ലീന്‍ ചെയ്യാനുമാണ് . എന്നാല്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലരുടേയും പൊക്കളിനുള്ളില്‍ കറുത്ത നിറം ഉണ്ടാവാറുണ്ട്. ഇത് അഴുക്കാണ് എന്നത് പലര്‍ക്കും അറിയില്ല.ഇന്ഫെക്ഷന് ആണ് എന്ന് പൊക്കിളിനു ചുറ്റും ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഉണ്ടെങ്കില്‍ ഉറപ്പിക്കാം.
ചില നാടന്‍ പൊടിക്കൈകള്‍ പൊക്കിളിലെ അണുബാധയെ ഇല്ലാതാക്കാന്‍ സഹായകം ആണ്.അണുബാധക്കും പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും അഴുക്കും സോപ്പും വിയര്‍പ്പും കാരണമാകുന്നു.എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങള്‍ പൊക്കിളിലെ അഴുക്കിനെ ഇല്ലാതാക്കാനും അണുബാധയെ ഇല്ലാതാക്കാനും സഹായിക്കുന്നു.
പൊക്കിളിനു ചുറ്റുമുള്ള ഇന്ഫെക്ഷന് ഇല്ലാതാക്കുന്നതിന് സഹായകം ആണ് ഇളം ചൂടുള്ള ഉപ്പുവെള്ളം.ഇന്ഫെക്ഷന് ഉള്ള സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് പൊക്കിളിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തില്‍ ഇന്ഫെക്ഷന് ഇല്ലാതാക്കി പൊക്കിളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപ്പുവെള്ളം സഹായകം ആണ്.
ഐസ്ക്യൂബ്സ് പൊക്കിളില്‍ വെക്കുന്നത് പൊക്കിളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പൊക്കിളില്‍ ഉണ്ടാവുന്ന വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഐസ്ക്യൂബ്സ്. ഐസ്ക്യൂബ്സ് പൊക്കിളിനു മുകളില്‍ വെക്കുന്നതും പോക്കിലിലെ പ്രശങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നവര്‍ വളരെ ചുരുക്കമായിരിക്കും ഇതാണ് ഇന്ഫെക്ഷന് ഉണ്ടാവാനുള്ള പ്രധാന കാരണം. ആന്റി ബാക്ടീരിയില്‍ ലിക്വിഡ് ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നത് ഏറെ സഹായകം ആണ്. കുളിച്ച് കഴിയുമ്പോള്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യുനന്തു ഗുണകരം ആണ്.
4-7 ശതമാനം വരെ ആസിഡ് അടങ്ങിയതാണ് വൈറ്റ് വിനീഗര്‍ . ഇത് പലപ്പോഴും എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് പൊക്കിളിലെ എല്ലാ ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്പം വിനാഗിരി ഒഴിച്ച പഞ്ഞി കൊണ്ട് പൊക്കിളില്‍ തടവിയാല്‍ അത് ഇന്ഫെക്ഷന് പരിഹാരം നല്കാന് ഉത്തമം ആണ്. മഞ്ഞള്‍ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. പൊക്കിളില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള അണുബാധക്കും പരിഹാരം കാണാന്‍ മഞ്ഞള്‍ സഹായിക്കുന്നു.
