രാത്രി അത്താഴം കഴിച്ച ശേഷം ഒരു പഴം കഴിക്കുന്നത് നമ്മളിൽ മിക്കവരുടെയും ശീലമാണ്. അതില്‍ ദോഷകരമായി ഒന്നുമില്ലെങ്കിലും, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്താഴ ശേഷമുള്ള പഴം തീറ്റയും ആരോഗ്യത്തിനു വലിയ ദോഷം ചെയ്യും.അത്താഴം കഴിച്ച ശേഷം പഴം കഴിക്കുന്നതുകൊണ്ട് പ്രശനമൊന്നും ഇല്ലെങ്കിലും കഴിക്കുന്ന പഴത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വേണം. രാത്രി അധികം പഴം കഴിക്കരുത്. ഒരു പഴം മാത്രം കഴിച്ചാല്‍ മതി. ദഹനം ശരിയായി നടക്കാന്‍ ഒരു പഴം തന്നെ ധാരാളം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ സോഡിയം പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ അത്താഴശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്. അത്താഴത്തിനു മുന്‍പല്ല അത്താഴം കഴിഞ്ഞ് തന്നെയാണ് പഴം കഴിക്കേണ്ടത്. അത്താഴത്തിനു മുന്‍പ് പഴം കഴിച്ചാല്‍ ദഹനസംവിധാനം ആകെ താളം തെറ്റിയേക്കാം. പഴം പെട്ടെന്ന് ദഹിക്കുകയും അതിനുശേഷം കഴിച്ച ആഹാരസാധങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. മാത്രമല്ല കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് എങ്കിലും പഴം കഴിച്ചിരിക്കണം. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം. അത്താഴം കഴിഞ്ഞ് ഒരു മണിക്കൂര്‍ മുന്‍പ് ഒരു പഴം കഴിക്കുകയും ചെയ്യാം. ഇതാണ് ആരോഗ്യകരമായ ഭക്ഷണരീതിയെന്നാണ് ആയുര്‍വേദത്തിലും നിഷ്‌കര്‍ഷിക്കുന്നത്.
നിങ്ങൾ കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കഴിക്കാറുണ്ടോ?
വാഴപ്പഴത്തിന് മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തില്‍ വാഴപ്പഴത്തിന്റെ ഗുണങ്ങള്‍ക്കും അതിരില്ല. ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം വാഴപ്പഴത്തില്‍ ധാരാളമായുണ്ട്.
തൊലിയില്‍ കറുപ്പ് പടര്‍ന്ന പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
നെഞ്ചെരിച്ചില്‍ ഒഴിവാക്കാം. പ്രകൃതി ദത്തമായ ആന്റിആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച് തികട്ടലില്‍ നിന്നും രക്ഷിക്കും. സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും. പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. ഇരുമ്പ് സത്ത് ധാരാളമടങ്ങിയ പഴം വിളര്‍ച്ച രോഗംഅനീമിയ തടയാന്‍ സഹായിക്കും. അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ചൂടുള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ ഒരു പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും. പനി പിടിച്ചാലും ഇത് ഉപയോഗിക്കാം എന്ന് ചുരുക്കം. ആരോഗ്യ സംരക്ഷണത്തിന് ദിവസവും രണ്ട് പഴം കഴിക്കുന്നത് ഉത്തമമാണ്. പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും. മികച്ച അന്റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം. ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും.
