ജീവിതത്തിലെ ഓട്ടത്തിനിടയില്‍ പലപ്പോഴും നമ്മള് മറക്കുന്നതാണ് നമ്മുടെ സൗന്ദര്യസംരക്ഷണവും ആരോഗ്യസംരക്ഷണവും. ജോലിത്തിരക്കിനിടയില്‍ പലപ്പോഴും നമുക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും കഴിയാറില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. എല്ലാവരുടെയും ഇഷ്ടഫലങ്ങളിലൊന്നാണ് ഓറഞ്ച്. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതു കൊണ്ടും കൊണ്ടുനടക്കാന്‍ എളുപ്പമായതുകൊണ്ടും യാത്രാവേളകളില്‍ നമ്മളിത് കൈയില്‍ സൂക്ഷിക്കുക പതിവാണ്.
എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഇത് ഏറെ പ്രയോജനപ്രദമാണ്. വെയിലത്ത് ഇറങ്ങുമ്പോള്‍ മുഖം കരുവാളിക്കുന്നതും നിറം മങ്ങുന്നതും സാധാരണയാണ്. എന്നാല്‍ ഇതിന് ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ഏറെ ഗുണം ചെയ്യും. 15 മിനുട്ട് മസാജ് ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മത്തിലെ അഴുക്കെല്ലാം മാറുകയും മുഖം തിളക്കമുള്ളതാവുകയും ചെയ്യും.
