മുന്തിരി വെറുതെ കഴിക്കരുത്, ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞ് കഴിക്കണം.!

ഇത്തിരി പുളിയും ഒത്തിരി മധുരവുമുള്ള മുന്തിരി ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒരു ഫലമാണ് മുന്തിരി. പര്‍പ്പിള്‍, പച്ച എന്നീ വ്യത്യസ്ത നിറങ്ങളില്‍ കിട്ടുന്ന മുന്തിരി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലം കൂടിയാണ്. കുലയായി കായ്ക്കുന്ന മുന്തിരി വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നത് വൈന്‍ നിര്‍മ്മാണത്തിനു വേണ്ടിയാണ്. മുന്തിരി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

ഹൃദയ സംരക്ഷണത്തിന്

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാന്‍ സാധിക്കും

കാന്‍സറിനെ പ്രതിരോധിക്കാം

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാം

മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-ടു പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രക്തസമ്മര്‍ദ നിയന്ത്രണത്തിന്

മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. ഇത് സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.

മുഖ സൗന്ദര്യം വര്‍ധിപ്പിക്കും

മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും. സമീപകാല പഠനങ്ങള്‍ ഓസ്റ്റീരിയോ ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും മുന്തിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്തിരി ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി അധികരിക്കാന്‍ സഹായിക്കുകയും ചെയ്യും.

അലര്‍ജി കുറയ്ക്കാം

മുന്തിരിയിലെ ക്യുവര്‍സെറ്റിന് അലര്‍ജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *