കക്കിരിക്കയില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍.!

പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതമായ ക്ഷീണം. ശരീരത്തിലെ ജലാംശം കുറയുന്നതാണ് അമിത ക്ഷീണത്തിനുള്ള പ്രധാനകാരണം. എന്നാല്‍ ഇതിനുള്ള പരിഹാരം കക്കിരിക്കയിലുണ്ട്. ധാരാളം ജലാംശം അടങ്ങിയ കക്കിരിക്ക ഇടനേരങ്ങളില്‍ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും കക്കിരിക്കയില്‍ അടങ്ങിയിരിക്കുന്നു. ക്ഷീണം തോന്നുമ്പോള്‍ അല്‍പ്പം ഉപ്പും കുരുമുളകും വിതറി കക്കിരിക്ക കഴിക്കാം. അതിരാവിലെ പ്രഭാതഭക്ഷണത്തിന് മുന്‍പ് കക്കിരിക്ക ചെറിയ കഷ്ണങ്ങളാക്കി കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാന്‍ സഹായകമാകും. ജലാംശം ഒരുപാടുള്ള ഇത് ശരീരത്തിനകത്തും പുറത്തും ചൂട് നിയന്ത്രിക്കാനും സഹായിക്കും.

കണ്‍ തടങ്ങളിലെ കറുപ്പ് നിറം മാറാനായി വട്ടത്തിലരിഞ്ഞ കക്കിരക്ക കഷ്ണം കണ്ണിന് മുകളില്‍ വെക്കാം. കൂടാതെ തിളയ്ക്കുന്ന വെള്ളത്തിന് മുകളില്‍ നെടുകെ മുറിച്ച വലിയ കക്കിരിക്കാ കഷ്ണം വെച്ച് ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാല്‍ ചര്‍മ്മം ഫ്രഷ് ആകും.

കൂടാതെ വായനാറ്റം തടയാനും കക്കിരിക്ക കഴിക്കുന്നത് നല്ലതാണ്. വയറ്റില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും കക്കിരിക്ക സഹായകമാകും. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളുവാനും ശരീരഭാരം നിയന്ത്രിക്കുവാനും കക്കിരക്ക ഉത്തമമാണ്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *