ഹൃദ്രോഗ സാധ്യത കുറയ്ക്കാം; ഈ കാര്യങ്ങൾ ശീലമാക്കിയാൽ.!

ചില സസ്യഭക്ഷണങ്ങൾ ഹൃദ്രോഗങ്ങൾ തടയുകയും മരണ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ വരെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് സസ്യാഹാരം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്തരം നൂറിലധികം പഠനങ്ങൾ ഗവേഷകർ അടുത്തിടെ അവലോകനം ചെയ്യുകയുണ്ടായി. കൂടുതൽ സസ്യാഹാരവും കുറഞ്ഞ മാംസാഹാരവും ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികളിൽ തക്കാളി ഏറ്റവും ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

നാം മാംസം കുറച്ച് കഴിക്കുകയും പച്ചക്കറികളുടേയും ഇലക്കറികളുടെയും തക്കാളിയുടെയും അളവ് വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, ഹൃദ്രോഗത്തിനുള്ള സാധ്യത കുറയുമെന്ന് ഗവേഷകർ പറയുന്നു. തക്കാളിയിൽ ലൈക്കോപീൻ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക മാത്രമല്ല, രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ മറ്റ് പല രോഗങ്ങൾക്കും ഒരു പരിഗരം കൂടിയാണ് പച്ചക്കറികൾ.

കൂടാതെ, ഒലിവ് ഓയിൽ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഉൾപ്പെടുത്താൻ ഗവേഷകർ ഉപദേശിച്ചു. 5 ഗ്രാം ഒലിവ് ഓയിൽ കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത 7 ശതമാനവും ഹൃദയ സംബന്ധമായ അസുഖം 4 ശതമാനവും ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 8 ശതമാനവും കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

 

പച്ചക്കറികൾ കഴിക്കാത്തതിന്റെ പാർശ്വഫലങ്ങൾ ശരീരത്തിൽ വ്യക്തമായി കാണാമെന്ന് ഗവേഷകർ പറയുന്നു. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ നാരുകളും വിറ്റാമിനുകളും പച്ചക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കറികൾ ഇഷ്ടമല്ല എങ്കിലും സാലഡ് പോലെയുള്ള വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്നത് ഉത്തമമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *