പേരയില ചായ കുടിച്ചിട്ടുണ്ടോ.? അറിയാം ആരോഗ്യ ഗുണങ്ങൾ…

പേരയുടെ തളിരില നന്നായി കഴുകി തിളിച്ച ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് നേരം ഇട്ടു വെയ്ക്കുക. എന്നിട്ട് ആ വെള്ളത്തില്‍ സാധാരണ ചായ ഉണ്ടാക്കുക. പോഷകങ്ങളുടെ കാര്യത്തില്‍ മറ്റെല്ലാ ഫലങ്ങളെയും പിന്തള്ളി മുന്നിലേയ്ക്ക് കുതിക്കുകയാണ് പേരയ്ക്ക. എന്നാല്‍ പേരയ്ക്കയെക്കാളും ഗുണം കൂടുതല്‍ ഉള്ളത് പേരയ്ക്കയുടെ ഇലയ്ക്കാണെന്ന് ന്യൂട്രിഷന്‍സ് പറയുന്നു.

പേരയില ചായയുടെ ഗുണങ്ങള്‍

ഡയറിയക്കെതിരെയുള്ള ഒന്നാംതരം മരുന്നാണ് പേരയില
6 മുതല്‍ 8 ആഴ്ച്ചകൊണ്ട് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ചായക്ക് കഴിയും
പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധമാണിത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി സുക്രോസ്, മാള്‍ട്ടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും
ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് ഷുഗര്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം തടയുന്നതിനാല്‍ തൂക്കം കുറയ്ക്കാനും പേരയിലക്ക് കഴിയും
പേരയിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഒക്സിഡന്‍റുകള്‍ വായില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത് തടയും
കൂടാതെ പല്ലുവേദന, വായിലെ പഴുപ്പ്, മോണവേദന മുടികൊഴിച്ചില്‍ ഇവയും ഒരു പരിധിവരെ തടയുന്നു
ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *