ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങ്

ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം എന്നത് വെറും മേക്കപ്പിലും പൗഡറിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ചര്‍മ്മത്തിന്‍റെ നിറം വരെ ഇതിനെ ബാധിക്കും. കാരണം അത്രയേറെയാണ് നിറത്തിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം. നിറം അല്‍പം കുറഞ്ഞ് പോയാല്‍ അതില്‍ സങ്കടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ ഉണ്ട്. നമ്മളെ അലട്ടുന്ന പല ചര്‍മ്മ പ്രശ്നങ്ങളേയും പ്രതിരോധിച്ച്‌ ചര്‍മ്മത്തെ സുന്ദരമാക്കി നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങിന് സാധിക്കും.വരണ്ട ചര്‍മ്മത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് ദിവസം ചെല്ലുന്തോറും ചര്‍മ്മം വരണ്ടതായി മാറുന്നത്. ഉരുളക്കിഴങ്ങ് തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിച്ചാല്‍ മതി. ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറാന്‍ ഏറ്റവും ഉത്തമമാണ്.ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ ഇനി നിറമില്ല എന്ന് പറഞ്ഞ് ടെന്‍ഷനാവേണ്ട ആവശ്യമില്ല. അതിനായി ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് നീര് നല്ലൊരു ആസ്ട്രിജന്‍റെ ഫലം ചെയ്യും. ഇത് മുഖത്തെ ചര്‍മ്മത്തിന് നിറവും മുഖത്തിന് തിളക്കവും നല്‍കി ചര്‍മ്മത്തെ മറ്റ് പ്രശ്നങ്ങളില്‍ നിന്നും പ്രതിരോധിച്ച്‌ നിലനിര്‍ത്തുകയും ചെയ്യുന്നു.ഉറക്കക്കുറവും, ഭക്ഷണത്തിലെ പ്രശ്നങ്ങളും ജോലിഭാരവും പലരിലും കണ്ണിനടിയില്‍ കറുപ്പ് നിറം ഉണ്ടാവാന്‍ കാരണമാകാറുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് അരച്ച്‌ അത് പാലില്‍ മിക്സ് ചെയ്ത് കണ്ണിന് താഴെ തേച്ച്‌ പിടിപ്പിക്കാം. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് അത് കണ്ണിന് മുകളില്‍ വെക്കാവുന്നതാണ്. ഇത് കണ്ണിന് താഴെയുള്ള കറുപ്പകറ്റി കണ്ണിന് നല്ല തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇത് ആഴ്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതി.ചര്‍മ്മത്തിലെ ചുളിവുകള്‍ ആണ് മറ്റൊരു പ്രശ്നം. അല്‍പം ഉരുളക്കിഴങ്ങ് നീര് നിത്യേന ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു.മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ മാറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. കറുത്ത കുത്തുകളും കറുത്ത പാടുകളും എല്ലാം ഉരുളക്കിഴങ്ങ് മാറ്റുന്നു. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ചെടുത്ത് മുഖത്ത് പുരട്ടുക. എന്നിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം നല്ല പോലെ തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍ മതി.സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകളും മറ്റും പ്രതിരോധിക്കാന്‍ ഉരുളക്കിഴങ്ങിനു കഴിയും. ഉരുളക്കിഴങ്ങ് കനം കുറച്ച്‌ വട്ടത്തിലരിഞ്ഞ് തണുപ്പിക്കാം. ഇത് സൂര്യപ്രകാശമേറ്റ സ്ഥലത്ത് അമര്‍ത്തി വെക്കുക. ഇതല്ലെങ്കില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് തണുപ്പിച്ച ശേഷം സൂര്യപ്രകാശമേറ്റ സ്ഥലത്ത് തേച്ച്‌ പിടിപ്പിക്കാം. ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.നഖത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയിലെടുത്ത് അത് നഖത്തിന് ചുറ്റും തടവുക. ഇത് നഖത്തിലുള്ള മഞ്ഞ നിറം ഇല്ലാതാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *