ചെമ്പരത്തി രക്തസമ്മര്‍ദ്ദം കുറയ്ക്കും

കാട്ടിലും മേട്ടിലും തഴച്ചു വളരുന്ന ചെമ്പരത്തിയില്‍ പല നല്ല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല, രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ വരെ ഉത്തമമാണ്. ചെമ്പരത്തി ചായ ഉണ്ടാക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. വെള്ളം നല്ലതുപോലെ തിളപ്പിച്ച്‌ അതിലേയ്ക്ക് ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിടുക. പിന്നീട് ചെമ്പരത്തി ചെറിയ കഷണങ്ങളാക്കി അതിലേയ്ക്കിടുക. അതിനു ശേഷം തീ കെടുത്തി തണുക്കാനായി വെയ്ക്കുക. ആവശ്യമെങ്കില്‍ അല്പം തേന്‍ മധുരത്തിനായി ചേര്‍ക്കാം. ഇത് അല്പാല്പമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയാന്‍ വളരെ നല്ലതാണ്. ഇങ്ങനെ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *