മലയാളിയുടെ തീന് മേശയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് മുരിങ്ങയില കൊണ്ടുള്ള കറി. എന്നാല്‍ കര്‍ക്കിടകത്തില്‍ ഇതു വെക്കാന്‍ പഴമക്കാര്‍ അനുവദിക്കില്ല. കാരണം മുരിങ്ങയ്ക്കക്ക് കര്‍ക്കിടകത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. പണ്ടുകാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. കാരണം ഇതു നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയില്‍ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം നേരത്തെ സൂക്ഷിച്ചുവെച്ചിരിക്കുന്ന വിശംശത്തെ ഉള്‍ക്കൊള്ളിക്കാന്‍ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ ഈ വിഷം ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവന്‍ വിഷമായി മാറുന്നു. അതുകൊണ്ടാണ് കര്‍ക്കിടകത്തില്‍ മുരിങ്ങ കഴിക്കാന്‍ സാധിക്കാത്തത്.
