ചോറിന് വിവിധ രൂപങ്ങള്‍ നല്കുന്നതില് പെടുന്ന ഒന്നാണ് പുലാവ്. പച്ചക്കറി കൊണ്ടും ഇറച്ചി കൊണ്ടും പുലാവുണ്ടാക്കാം. ചിക്കന്‍ പ്രേമികള്‍ക്കാണെങ്കില്‍ ചിക്കന്‍ പുലാവ് ഇഷ്ടപ്പെട്ട ഒരു വിഭവമായിരിക്കും. എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ചിക്കന്‍പുലാവ് റെസിപ്പി കാണൂ,
അരി-2 കപ്പ് ചിക്കന്‍-കാല്‍കിലോ സവാള-2 തക്കാളി-1 പച്ചമുളക്-2 മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ മുളകുപൊടി-1 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടീ്സ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ ഗരം മസാല-അര ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ വയനയില ഉപ്പ് എണ്ണ വെള്ളം മല്ലിയില ചിക്കന്‍ കഷ്ണങ്ങളാക്കി നല്ലപോലെ കഴുകി അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. അരി വെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് കഴുകിയെടുക്കാം. ഒരു പ്രഷര്‍ കുക്കര്‍ ചൂടാക്കുക. ഇതിലേക്ക് എണ്ണയൊഴിയ്ക്കുക. ജീരകം പൊട്ടിച്ച് വയനയില ചേര്‍്ക്കുക. ജീരകം മൂത്തു കഴിയുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ത്തു വഴറ്റുക.പച്ചമുളക്,മസാലപ്പൊടികള്‍, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. അരിഞ്ഞ തക്കാളിയും ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി വഴറ്റുക. വഴറ്റിയ മസാലക്കൂട്ടിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. അല്പം കഴിയുമ്പോള്‍ അരിയും ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. കുക്കറില്‍ രണ്ടു വിസില്‍ വരുന്ന വേവു മതിയാകും. വെന്ത പുലാവിലേക്ക് മല്ലിയില അരിഞ്ഞതു ചേര്‍ത്തിളക്കുക.
