വെളുത്തുള്ളി നല്ലതാണ്, പക്ഷെ ചിലര്‍ക്കത് ദോഷം ചെയ്യും, അറിഞ്ഞിരിക്കൂ..

വെളുത്തുള്ളി വയറ്റിലെ പല രോഗങ്ങള്‍ക്കും നല്ലതാണെന്ന് പറയും. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് നല്ലതുമാണ്. എന്നാല്‍, ചില അസുഖക്കാര്‍ ഇവ ഒഴിവാക്കുന്നതാകും നല്ലത്. ഗര്‍ഭകാലത്ത് വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടുള്ളതല്ല. അതുപോലെ കരള്‍ രോഗങ്ങള്‍, ബിപി എന്നിവയ്ക്കും വെളുത്തുള്ളി ദോഷം ചെയ്യും. വെളുത്തുള്ളി കഴിക്കാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ അറിഞ്ഞിരിക്കാം..

1.രക്തപ്രവാഹം
മറ്റ് ആന്റികൊയാഗുലന്റ് മരുന്നുകള്‍ക്കൊപ്പം വെളുത്തുള്ളി കൂടുതലായാല്‍ ഇത് കൂടുതല്‍ ബ്ലീഡിംഗുണ്ടാക്കും.

2.കരള്‍രോഗം
ലിവര്‍ പ്രശ്നങ്ങളുള്ളവര്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു സൂക്ഷിച്ചുവേണം. കാരണം ഇതിനുള്ള മരുന്നുകളെ നിഷ്ഫലമാക്കാനുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. മരുന്നുകള്‍ കരള്‍ ഉപയോഗിയ്ക്കുന്നതു തടയും.

3.വയറിന്
സെന്‍സിറ്റീവായ വയറെങ്കില്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് ഗ്യാസ്ട്രോഇന്‍ഡസ്ട്രൈനല്‍ ലൈനിംഗിനെ ബാധിയ്ക്കും.

4.ഗര്‍ഭിണി
ഗര്‍ഭകാലത്ത് വെളുത്തുള്ളി കൂടുതല്‍ കഴിക്കാതിരിക്കുക. ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവസമയത്തും ഇതുപയോഗിയ്ക്കുന്നതു നിയന്ത്രിയ്ക്കണം.

 

5.ബിപി
വെളുത്തുള്ളി ബിപി കുറയ്ക്കുന്ന ഒന്നാണ്. ബിപി കുറവുള്ളവര്‍ ഇത് കഴിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *