ഫ്ലാവനോയിടുകളാലും, വൈറ്റമിന്‍-സി കൊണ്ടും പോഷക സമൃദ്ധമായ പച്ച ആപ്പിള്‍, മറ്റ് ആപ്പിള്‍ ഇനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ ഫലത്തിന് കഴിവുണ്ട്. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന വളരെ ഔഷധമൂല്യമുള്ള ഫലമാണ് പച്ച ആപ്പിള്‍. രാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
പച്ച ആപ്പിള്‍ നാരുകളാല്‍ സമൃദ്ധമായതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കും. അതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫലം കൂടി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ പച്ച ആപ്പിളില്‍ പൊട്ടാസ്യത്തിന്‍റെ അളവ് മറ്റ് ആപ്പിളുകളേക്കാള്‍ വളരെ കൂടുതല്‍ ആയതിനാല്‍ ഹൃദയാരോഗ്യത്തിന് ഈ ഫലം ഏറെ ഗുണകരവുമാണ്.
