ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍

പ്രായ ഭേദമന്യേ എല്ലാവവരെയും കുഴക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്‌ട്രബിള്‍. ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട് കഴിക്കുക.തക്കാളി ജ്യൂസില്‍ അല്പം കുരുമുളക്പൊടിയും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്‌ട്രബിള്‍ ശമിപ്പിക്കും .എണ്ണമയമുള്ള ആഹാരം കഴിവതും ഒഴിവാക്കുക . കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക്‌ ഗ്യാസ്‌ കൂടുതലായി അനുഭവപ്പെടാറുണ്ട്‌. ഇത്തരക്കാര്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക.ഗ്യാസ്‌ട്രബിള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ഗ്യാസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം

Leave a Reply

Your email address will not be published. Required fields are marked *