പുരുഷനിൽ നിന്നും സ്ത്രീ ആഗ്രഹിക്കും, ഇക്കാര്യങ്ങൾ.!!

ഒരു ബന്ധത്തില്‍ സ്ത്രീയും പുരുഷനും ആഗ്രഹിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കൊടുക്കല്‍ വാങ്ങലുകളും ഇതില്‍ പെടും. ഇത് പ്രണയമെങ്കിലും ദാമ്പത്യമെങ്കിലും.

ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ താല്‍പര്യം കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നും പറയാം. കൊടുക്കാനല്ല, വാങ്ങാന്‍.

പങ്കാളിയില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് മിക്കവാറും സ്ത്രീകളായിരിക്കും.

ഇതിലൊന്നാണ് സ്‌നേഹം, പ്രണയം എന്നിവ. തന്റെ പങ്കാളി തന്നെ സ്‌നേഹിക്കുന്നതു പോരെന്ന പരാതിയും കൂടുതല്‍ പറയുക സ്ത്രീകള്‍ തന്നെ. ഇത് പലപ്പോഴും മറു ഭാഗത്ത് സ്‌നേഹമില്ലാത്തതു കൊണ്ടാകില്ല. സ്ത്രീകള്‍ കൂടുതല്‍ സ്‌നേഹം ആഗ്രഹിക്കുന്നതു കൊണ്ടാകും.

പങ്കാളിയില്‍ നിന്ന് സ്ത്രീ ആവശ്യപ്പെടുന്ന മറ്റൊന്നാണ് സംരക്ഷണം. സ്വാര്‍ത്ഥതയില്ലാത്ത സംരക്ഷണമെന്നത് വളരെ പ്രധാനം.

മറ്റൊന്നാണ് ആഭരണങ്ങള്‍. വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും ആവശ്യപ്പെടുന്ന ഒന്നായിരിക്കും ആഭരങ്ങള്‍. സ്വര്‍ണം പോയി ഇപ്പോഴിത് ഡയമണ്ടിലും പ്ലാറ്റിനത്തിലുമെല്ലാം എത്തി നില്‍ക്കുന്നുവെന്നു മാത്രം. ഇത്തരം ആഭരണങ്ങളില്‍ മോതിരത്തിനാണ് പ്രധാന സ്ഥാനവും.

 

ഷോപ്പിംഗ് സ്ത്രീകള്‍ ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യം തന്നെയാണ്. ഷോപ്പിംഗ് ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ കുറയും. തങ്ങളുടെ പങ്കാളി തങ്ങളെ ഷോപ്പിംഗിന് കൊണ്ടുപോകണമെന്നത് പല സ്ത്രീകളുടേയും ആഗ്രഹവും ചിലപ്പോള്‍ ആവശ്യവുമാകും.

പങ്കാളിയ്‌ക്കൊപ്പം ഡിന്നറിന് പോകുകയെന്നതും മറ്റൊരു ആഗ്രഹമായിരിക്കും. പ്രത്യേകിച്ച് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍. പങ്കാളി അപ്രതീക്ഷിതമായി ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൊണ്ടുപോയാല്‍ സന്തോഷിക്കാത്ത സ്ത്രീകളുണ്ടാകില്ല.

ഇത്തരം കാര്യങ്ങള്‍ മനസില്‍ വച്ച് സ്ത്രീകളോട് ഭാര്യയോട്, അല്ലെങ്കില്‍ കാമുകിയോട് പെരുമാറി നോക്കൂ. അവര്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നത് വ്യക്തമായി മനസിലാകും.

ബന്ധം, സ്ത്രീ, പുരുഷന്‍, പ്രണയം, ഭാര്യ, ഭര്‍ത്താവ്, ഡിന്നര്‍, ഷോപ്പിംഗ്‌

Leave a Reply

Your email address will not be published. Required fields are marked *